in

LOVELOVE OMGOMG LOLLOL AngryAngry CryCry

മാഡ്രിഡിൽ നിന്നൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്..

.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരമായി സ്പാനിഷ് താരം വരുമെന്ന വാർത്തകൾ വളരെ സജീവമായി തന്നെയാണ് നേരത്തെ ഉയർന്നിരുന്നത്.

മാർക്കസ് മെർഗുൽഹോ ഉൾപ്പടെയുള്ള പ്രമുഖ മാധ്യമ പ്രവർത്തകരും ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരത്തിന്റെ ട്രാൻസ്ഫർ റൂമറുകളുടെ വിരൽ ചൂണ്ടിയതും സ്പാനിഷ് മണ്ണിലേക്കാണ്.

എന്തായാലും നിലവിൽ വരുന്ന വാർത്തകൾ അനുസരിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് യുവതാരമായ സെർജിയോ മോറീനോക്ക് വേണ്ടി ചർച്ചകൾ നടത്തുന്നുണ്ട്.

മാഡ്രിഡ്‌ ആസ്ഥാനമായിട്ടുള്ള റയോ വയ്യകാനോയുടെ താരമാണ് 23 വയസ്സ് മാത്രം പ്രായമുള്ള സെർജിയോ മോറീനോ എന്ന സ്പാനിഷ് മുന്നേറ്റ നിരതാരം. റയോ വയ്യകാനോയുടെ താരമാണെങ്കിലും കഴിഞ്ഞ നാല് സീസൺ മറ്റു ടീമുകൾക്ക് വേണ്ടി ലോണിലാണ് സെർജിയോ മോറീനോ കളിക്കുന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും റയോ വയ്യകാനോയുടെയും യൂത്ത് അക്കാദമിയിലൂടെയാണ് സെർജിയോ മോറീനോ യൂത്ത് കരിയർ ആരംഭിച്ചത്. നിലവിൽ റയോ വയ്യകാനോയുമായി 2023 ജൂൺ വരെയാണ് താരത്തിന് കരാറുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ടേബിളിൽ സെർജിയോ മോറീനോ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 3 കോടിയിലധികം ഇന്ത്യൻ രൂപ മാർക്കറ്റ് വാല്യൂയുള്ള സെർജിയോ മോറീനോയുടെ ട്രാൻസ്ഫർ നേടിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്നത് വരും ദിവസങ്ങളിൽ അറിയാം.

ഒടുവിൽ ഗാരി ഹൂപ്പർ തിരിച്ചു വരുന്നു…

അൽവരോയുടെ പകരക്കാരൻ ലാലിഗയിൽ നിന്ന് വരുന്നു..