in ,

AngryAngry OMGOMG LOLLOL CryCry LOVELOVE

നിഷു ടീമിൽ വേണ്ടെന്ന് മാനേജ്മെന്റ്പറഞ്ഞു, ബ്ലാസ്റ്റേഴ്‌സ് വിടാമെന്ന് ഹോർമിപാമും സമ്മതിച്ചു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ ആരംഭിക്കാൻ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഡീലുകൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും സ്വന്തം ടീമിൽ നിന്നുമുള്ള താരങ്ങൾ പുറത്തേക്ക് പോകുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ ആരംഭിക്കാൻ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഡീലുകൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും സ്വന്തം ടീമിൽ നിന്നുമുള്ള താരങ്ങൾ പുറത്തേക്ക് പോകുകയാണ്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ രണ്ട് യുവ സൂപ്പർ താരങ്ങളാണ് ടീം വിടുമെന്ന രീതിയിൽ വാർത്തകൾ വരുന്നത്. പ്രീതം കോട്ടാൽ എന്ന താരത്തിനെ സ്വന്തമാക്കുവാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് പണവും ഹോർമിപമിനെയും നൽകാമെന്നാണ് മോഹൻ ബഗാനോട് പറഞ്ഞത്.

ഈയൊരു ട്രാൻസ്ഫറിൽ മോഹൻ ബഗാനിലേക്ക് പോകാൻ സമ്മതമാണെന്ന് ഹോർമി സമ്മതം മൂളിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മുൻ ബാംഗ്ലൂരു എഫ്സി താരമായ നിഷു കുമാർ തന്റെ മുൻ പരിശീലകനായ കാർൽസ് ക്വാഡ്രാറ്റ് പരിശീലിപ്പിക്കുന്ന ഈസ്റ്റ്‌ ബംഗാളിൽ ജോയിൻ ചെയ്യാനൊരുങ്ങുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകളിൽ നിഷു കുമാർ ഇനി ഉണ്ടാവില്ല എന്ന് മാനേജ്മെന്റ് താരത്തിനോട് പറഞ്ഞതോടെയാണ് 25-കാരനായ നിഷു കുമാർ ടീം വിട്ടുപോകുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു കളയുന്ന ഈ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിനാവുമോയെന്നാണ് ആരാധകർ അന്വേഷിക്കുന്നത്.

സാമ്പത്തികമായി ക്ലബ്ബ് പ്രശ്നം നേരിടുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് പറയുന്ന ഈ സമയത്തും നഷ്ടപ്പെടുത്തുന്ന ഈ രണ്ട് ഭാവി സൂപ്പർ താരങ്ങൾക്ക് പകരം വെക്കാൻ കഴിവുള്ള ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കണമെങ്കിൽ നല്ലൊരു സംഖ്യ ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും.

ഭാവി പദ്ധതിയിൽ സ്ഥാനമില്ല; സൂപ്പർ താരത്തെ ടീമിൽ നിന്നൊഴിവാക്കി ബ്ലാസ്റ്റേഴ്‌സ്

ഇനിയങ്ങോട്ട് സൈനിങ്ങുകളുടെ പെരുമഴകാലം വരുന്നു?ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയി?