in , , , ,

OMGOMG LOLLOL LOVELOVE AngryAngry CryCry

ഭാവി പദ്ധതിയിൽ സ്ഥാനമില്ല; സൂപ്പർ താരത്തെ ടീമിൽ നിന്നൊഴിവാക്കി ബ്ലാസ്റ്റേഴ്‌സ്

ജെസൽ കർനേരിയോ, ഹർമൻ ജോത് ഖബ്ര, വിക്ടർ മോങ്കിൽ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് റീലിസ് ചെയ്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇവർക്ക് പിന്നാലെ മറ്റൊരു പ്രതിരോധ താരത്തെ കൂടി റിലീസ് ചെയ്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇത്തവണ പ്രതിരോധ നിരയിൽ നിന്നും ഒരുപാട് താരങ്ങളെ റിലീസ് ചെയ്തിരുന്നു. പുതിയ താരങ്ങളെ ടീമിലെത്തിക്കാനും അത് വഴി അടുത്ത സീസണിൽ പ്രതിരോധം ശക്തമാക്കാനുമാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത്.

ജെസൽ കർനേരിയോ, ഹർമൻ ജോത് ഖബ്ര, വിക്ടർ മോങ്കിൽ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് റീലിസ് ചെയ്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇവർക്ക് പിന്നാലെ മറ്റൊരു പ്രതിരോധ താരത്തെ കൂടി റിലീസ് ചെയ്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്ക് നിശൂ കുമാറിനെയാണ് ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്‍തത്. താരം ഈസ്റ്റ് ബംഗാളിൽ പുതിയ കരാറിലെത്തിയതായാണ് റിപോർട്ടുകൾ. താരം അടുത്ത സീസണിൽ ടീമിന്റെ പദ്ധതികളിലില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് താരത്തെ നേരത്തെ അറിയിച്ചിരുന്നു.

താരത്തിന് അടുത്ത സീസൺ വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. അതിനാൽ താരത്തെ ഈസ്റ്റ് ബംഗാളിന് കൈമാറിയതോടെ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഇനത്തിലും പണം നേടാനായിട്ടുണ്ട്. 25 കാരനായ താരം 2020 ലാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

ബെംഗളൂരു എഫ്സിയിൽ നിന്നാണ് അന്ന് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. എന്നാൽ പരിക്കും മോശം പ്രകടനവുമെല്ലാം കാരണം താരത്തിൽ നിന്നും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് ലഭിച്ചില്ല. ഇതാണ് താരത്തെ വിറ്റഴിക്കാൻ ബ്ലാസ്‌റ്റേഴ്‌സിനെ പ്രേരിപ്പിച്ചത്.

പ്രീതം കോട്ടാലിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്തത് 3 സൂപ്പർ താരങ്ങളെ നൽകാമെന്ന്??

നിഷു ടീമിൽ വേണ്ടെന്ന് മാനേജ്മെന്റ്പറഞ്ഞു, ബ്ലാസ്റ്റേഴ്‌സ് വിടാമെന്ന് ഹോർമിപാമും സമ്മതിച്ചു..