in ,

AngryAngry LOVELOVE CryCry OMGOMG LOLLOL

പ്രീതം കോട്ടാലിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്തത് 3 സൂപ്പർ താരങ്ങളെ നൽകാമെന്ന്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൈനിങ് നീക്കങ്ങളുടെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ നിന്നും പ്രീതം കോട്ടാലിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൈനിങ് നീക്കങ്ങളുടെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ നിന്നും പ്രീതം കോട്ടാലിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.

29-വയസുകാരനായ ഡിഫെണ്ടർ താരത്തിനെ സ്വന്തമാക്കാൻ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയുന്നത് പണവും അതിനൊപ്പം സൂപ്പർ താരമായ ഹോർമിപാമിനെയുമാണ്. ഈയൊരു ട്രാൻസ്ഫർ സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും മോഹൻ ബഗാനും തമ്മിലുള്ള ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യം നൽകിയ ഓഫർ എന്താണെന്ന് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവർത്തകനായ ആശിഷ് നേഗി പറയുന്നത് അനുസരിച്ച് പ്രീതം കോട്ടലിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് വലിയൊരു സ്വാപ് ഡീൽ ഓഫർ ആണ് മുന്നോട്ട് വെച്ചത്.

പ്രീതം കോട്ടാലിന് വേണ്ടി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മൂന്നു താരങ്ങളെ നൽകാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പറഞ്ഞത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത താരങ്ങൾ ടീം വിടാൻ തയ്യാറല്ലാത്തതിനാൽ ഈ ഓഫർ തുടക്കത്തിലേ പരാജയപ്പെട്ടൂ.

അതിന് ശേഷമാണ് ഹോർമിപമിനെയും ഒപ്പം പണവും നൽകി പ്രീതം കോട്ടാലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. എന്തായാലും ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു ട്രാൻസ്ഫർ നീക്കങ്ങൾക്കെതിരെ ആരാധകരുടെ ഭാഗത്ത്‌ നിന്നും പ്രതികരണങ്ങളുണ്ടാകുന്നുണ്ട്.

സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്?കൂടുതൽ ടീമുകളും വരുന്നു..

ഭാവി പദ്ധതിയിൽ സ്ഥാനമില്ല; സൂപ്പർ താരത്തെ ടീമിൽ നിന്നൊഴിവാക്കി ബ്ലാസ്റ്റേഴ്‌സ്