in ,

സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്?കൂടുതൽ ടീമുകളും വരുന്നു..

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നോട്ടമിട്ട താരങ്ങളിൽ ഒരാളാണ് ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയുടെ താരമായ 24-വയസുകാരൻ മേൽറോയ് മെൽവിൻ അസീസി.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നോട്ടമിട്ട താരങ്ങളിൽ ഒരാളാണ് ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയുടെ താരമായ 24-വയസുകാരൻ മേൽറോയ് മെൽവിൻ അസീസി.

വിംഗ് ബാക്ക്, സെന്റർ ബാക്ക് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള ഈ താരത്തിനെ സ്വന്തമാക്കാൻ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്സിന് തലവേദന നൽകുന്നുണ്ട്.

നേരത്തെ മേൽറോയ് അസീസിയെ സ്വന്തമാക്കാൻ മുന്നിട്ട് വന്നവരുടെ ലിസ്റ്റിൽ ചെന്നൈയിൻ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകളാണ് മുന്നിലുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പുതിയ ടീമുകൾ കൂടി താരത്തിന് വേണ്ടി രംഗത്ത് വരികയാണ്.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, റൗണ്ട് ഗ്ലാസ് പഞ്ചാബ്, ഈസ്റ്റ്‌ ബംഗാൾ തുടങ്ങിയ ടീമുകൾ കൂടി സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ രംഗത്ത് വന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ മേൽറോയ് അസീസിയെ സ്വന്തമക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സാധ്യതകൾ കുറഞ്ഞിരിക്കുകയാണ്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ സൂപ്പർ താരങ്ങളെ കൊണ്ടുവരാൻ നോട്ടമിടുന്നുണ്ടെങ്കിലും അവസാനത്തോട് അടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലാനുകൾ നടപ്പാകാതെ പോകുകയാണ്. ഐഎസ്എൽ സീസണിന് മുൻപായി ബ്ലാസ്റ്റേഴ്‌സ് മികച്ച നീക്കങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകർ.

ഇതിനേക്കാൾ ഭേദം അൽ- നസ്ർ; മെസ്സിയുടെ പുതിയ ക്ലബ് ഇന്റർ മിയാമിയുടെ സ്റ്റേഡിയവും അതിന്റെ സുരക്ഷയും കണ്ടോ

പ്രീതം കോട്ടാലിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്തത് 3 സൂപ്പർ താരങ്ങളെ നൽകാമെന്ന്??