in ,

LOVELOVE AngryAngry LOLLOL OMGOMG CryCry

ആരാധക ഏറ്റുമുട്ടൽ, ബാംഗ്ലൂരു എഫ്സി-ബ്ലാസ്റ്റേഴ്‌സ് ടീമുകളുടെ ഒഫീഷ്യൽ പ്രസ്താവന ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ സൗത്ത് ഇന്ത്യൻ ഡെർബി ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടക്കുന്നതിനിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എവേ സ്റ്റാൻഡിൽ വെച്ച് ബാംഗ്ലൂരു എഫ്സി ആരാധകരുമായി ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ സൗത്ത് ഇന്ത്യൻ ഡെർബി ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടക്കുന്നതിനിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എവേ സ്റ്റാൻഡിൽ വെച്ച് ബാംഗ്ലൂരു എഫ്സി ആരാധകരുമായി ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.

ഈയൊരു ആരാധക സംഘർഷത്തെ കുറിച്ച് ഒഫീഷ്യൽ പ്രസ്താവന പുറത്തുവീട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്, ബാംഗ്ലൂരു എഫ്സി ടീമുകൾ.

ആരാധക ഏറ്റുമുട്ടലിനെ സംബന്ധിച്ച് ബാംഗ്ലൂരു എഫ്സി – കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമുകളുടെ ഔദ്യോഗിക പ്രസ്താവന ഇതാ..

“ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന ബെംഗളൂരു എഫ്സി – കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മത്സരത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ ഇരു ക്ലബ്ബുകളും ഗൗരവത്തോടെ തന്നെ കാണുന്നു. ആരാധകർ തമ്മിലുണ്ടാകുന്ന ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളെ ഇരു ക്ലബ്ബുകളും ശക്തമായി തന്നെ അപലിപ്പിക്കുന്നു. സംഭവങ്ങളുടെ പ്രകോപനത്തിന് ഉത്തരവാദികളായവരെ ഉൾപ്പടെ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കും ഇരു ക്ലബ്ബുകളും പൂർണമായും സഹകരിച്ച് പ്രവർത്തിക്കും.”

“ഇന്ത്യൻ ഫുട്ബോളിൽ വളരെയധികം കാഴ്ചക്കാരെ സൃഷ്ടിക്കുകയും ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്ന സതേൺ റൈവൽറിയിൽ, ആരോഗ്യകരമായ സ്റ്റേഡിയം അന്തരീക്ഷം നിലനിർത്താൻ അതിന്റെ ഭാഗമായിരിക്കുന്ന എല്ലാ പങ്കാളികളിൽ നിന്നും ആവശ്യമായ പിന്തുണയും സഹകരണവും ആവശ്യമാണ്. സുരക്ഷിതമായ മത്സരങ്ങൾക്കും ഫുട്ബോളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് ആവർത്തിക്കാനുമുള്ള ശ്രമങ്ങൾ ഇനിയും തുടരും.”

കൊടുത്തത് നന്നായി, അവന്മാർ അടി ഇരന്നുവാങ്ങിയതാണ്..

ബ്രസീലിന്റെ പുതിയ താരോദയം.