in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

കൊടുത്തത് നന്നായി, അവന്മാർ അടി ഇരന്നുവാങ്ങിയതാണ്..

ബംഗളുരു എഫ്സിക്കെതിരായ കഴിഞ്ഞ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയപ്പെട്ടത്. 32ആം മിനുട്ടിൽ മുന്നേറ്റ താരം റോയ് കൃഷ്ണയാണ് ബംഗളുരുവിന് വേണ്ടി വലകുലുക്കിയത്

ബംഗളുരു എഫ്സിക്കെതിരായ കഴിഞ്ഞ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയപ്പെട്ടത്. 32ആം മിനുട്ടിൽ മുന്നേറ്റ താരം റോയ് കൃഷ്ണയാണ് ബംഗളുരുവിന് വേണ്ടി വലകുലുക്കിയത്.

മത്സരം വീക്ഷിക്കാൻ ആയിര കണക്കിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ എത്തിയത്. മത്സരം തുടങ്ങുമുന്നേ ബംഗളുരു ആരാധകരും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചെറിയതോതിൽ കശപിശ ഉണ്ടായിരുന്നു.

എന്നാൽ മത്സര ശേഷം വമ്പൻ തല്ലാണ് ഗ്യാലറിയിൽ അരങ്ങേറിയത്. ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടം കൂടി ബംഗളുരു ആരാധകരെ അടിക്കുകയും അവർ ഓടിപ്പോകുന്നത്തിന്റെ വീഡിയോ ഒകെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം തല്ലുണ്ടാകാൻ കാരണമായത് ബംഗളൂരു ആരാധകരുടെ മോശ സ്വഭാവും പെരുമാറ്റവും മൂല്ലമാണ്. ഒട്ടേറെ ബംഗളൂരു ആരാധകരാണ് ടിക്കറ്റ് എടുക്കാതെ സ്റ്റേഡിയത്തിന്റെ അകത്ത് പ്രവേശിച്ചത്.

ഇവർ സ്ത്രീകളോട് മോശമായ രീതിയിൽ ഇടപെടുകയും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നേരെ തുപ്പുവുമൊക്കെ ചെയ്തിരുന്നു. ഇതൊക്കെയാണ് തല്ലിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്. ഇങ്ങനെയാണെങ്കിൽ ബ്ലാസ്റ്റേഴ്സ് ആരാധകാർ രണ്ടെണ്ണം കൊടുത്തതിൽ ഒരു കുറ്റവുമില്ല.

അതോടൊപ്പം ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു കാര്യമാണ് അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി പ്രശ്നങ്ങളും. തല്ലുണ്ടാകുമ്പോൾ വെറും രണ്ടോ മൂന്നോ സെക്യൂരിറ്റിമാർ മാത്രമാണ് അവിടേക്ക് എത്തിയത്. പോരാത്തത് ടിക്കറ്റ് എടുക്കാതെ ആൾക്കാർ സ്റ്റേഡിയത്തിൽ കയറിയതും.

ഐഎസ്എൽ ഫൈനൽ സ്റ്റേഡിയം ഏതാണ്?? പുതിയ അപ്ഡേറ്റ് ഇങ്ങനെ..

ആരാധക ഏറ്റുമുട്ടൽ, ബാംഗ്ലൂരു എഫ്സി-ബ്ലാസ്റ്റേഴ്‌സ് ടീമുകളുടെ ഒഫീഷ്യൽ പ്രസ്താവന ഇതാ..