in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ചങ്കുറപ്പോടെ ബ്ലാസ്റ്റേഴ്‌സ് വെല്ലുവിളിക്കുന്നു, പ്ലേഓഫ് വീണ്ടും കളിക്കാനുണ്ടോ? ഇനി അവർ തീരുമാനിക്കും..

ഇന്ത്യൻ സൂപ്പർ ലീഗിലെ നാടകീയത നിറഞ്ഞ ബാംഗ്ലൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത്.

വിവാദ ഗോളിനെ ചൊല്ലി മത്സരം മതിയാക്കി മൈതാനം വിട്ടുപോയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മത്സത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയതായാണ് കണക്കാക്കിയത്.

ബാംഗ്ലൂരു എഫ്സിയുമായുള്ള പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് AIFF-ന് മുൻപിൽ ഒരു ഫയൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ ചെയ്യുന്നത്.

സെമിഫൈനൽ മത്സരം ചൊവ്വാഴ്ച അരങ്ങേറാൻ ഒരുങ്ങുന്ന ഈ സാഹചര്യത്തിൽ AIFF- തങ്ങളുടെ ഡിസിപ്ലീനറി കമ്മിറ്റിയെ വിളിച്ചുകൊണ്ട് ഉടൻ തന്നെ ഇതിന് തീരുമാനം കണ്ടെത്താനുള്ള സാധ്യതകളുമുണ്ട്.

എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി പറയുന്ന ആ ഫയലിൽ റഫറിയുടെ തെറ്റുകൾ എന്തെല്ലാമാണെന്നും നിയമം എങ്ങനെയാണെന്നും ബ്ലാസ്റ്റേഴ്‌സ് വിവരിക്കുന്നുണ്ട്.

മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ :

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

11 താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും; ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തവണ കരാർ കാലാവധി അവസാനിക്കുന്നവരുടെ പട്ടികയിൽ ആരാധകരുടെ ഇഷ്ടതാരങ്ങളും

ഒന്നും തീർന്നിട്ടില്ല, ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുന്നു?ഇതിലും മികച്ച അവസരം ഇനി കിട്ടാനില്ല..