in , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

പുതിയ സൈനിംഗുകൾ എപ്പോൾ? തായ്ലാൻഡിലെ എതിരാളികളാര്? ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ..

ഇന്ത്യയിൽ പുതുതായി എത്തുന്ന സ്റ്റാറേയ്ക്കും പുതിയ തുടക്കം കുറിക്കുന്ന ബ്ലാസ്റ്റേഴ്സിനും ഡ്യുറൻഡ് കപ്പ് പരീക്ഷണ ടുർണമെന്റായി മാത്രമേ കാണാൻ സാധിക്കൂ. അതായത്. ഡ്യൂറൻഡ് കപ്പിൽ അധികം ആരാധകർ വലിയ പ്രതീക്ഷ വെയ്‌ക്കേണ്ടന്ന് സാരം.

കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ തുടക്കത്തിന്റെ പാതയിലാണ്. ഇവാൻ വുകമനോവിച്ചിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതോടെ ബ്ലാസ്റ്റേഴ്സിൽ പുതിയ തുടക്കം ആരംഭിച്ചിരുന്നു. സ്വീഡിഷുകാരൻ മൈക്കേൽ സ്റ്റാറേയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ തുടക്കത്തിന് ആരംഭം കുറിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് പുതിയ തുടക്കത്തിന് തയ്യാറെടുക്കുമ്പോൾ ആരാധകർ അറിഞ്ഞിരിക്കേണ്ട ചില ഘടകങ്ങൾ കൂടിയുണ്ട്. അവയെന്ന് പരിശോധിക്കാം..

ALSO READ: ജീക്സന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് താൽകാലിക ആശ്വാസം; പുതിയ അപ്‌ഡേറ്റ് പുറത്ത്

ജൂലൈ രണ്ടിനാണ് ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങൾ ആരംഭിക്കുന്നത്. ജൂലൈ 2 മുതൽ ജൂലൈ 22 വരെ തായ്‌ലൻഡിലെ ചോൻബുരിയിൽ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് ചെയ്യും. നിലവിലെ താരങ്ങളോടും പുതിയ സൈനിംഗുകളോടും തായ്ലാൻഡിൽ എത്താനാണ് ക്ലബ് നൽകിയ നിർദേശം.

ALSO READ: ഊതിക്കാച്ചിയ പൊന്നിനെ ബ്ലാസ്റ്റേഴ്‌സ് വിറ്റഴിക്കുമോ; പ്രതിരോധ താരത്തിനായി ഐ ലീഗ് ക്ലബ്ബുകൾ രംഗത്ത്

ഇവിടെ തായ് ലീഗിലെ ടോപ് ടയറിലെ 3 ടീമുകളോട് ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുമെന്നാണ് ഖേൽ നൗ റിപ്പോർട്ട് ചെയുന്നത്. ഈ മത്സരങ്ങളൊക്കെ ക്ലോസ്ഡ് ഡോർ ആയിരിക്കും. ജൂലൈ 22 ബ്ലാസ്റ്റേഴ്‌സ് തായ്ലാൻഡിൽ നിന്നും ഇന്ത്യയിലേക്കെത്തും.ജൂലായ് 29 ന് ആരംഭിക്കുന്ന ഡ്യുറൻഡ് കപ്പിൽ പങ്കെടുക്കാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് എത്തുക. അപ്പോൾ ടീമിൽ ലഭ്യമായ താരങ്ങളെ അണിനിരത്തി തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഡ്യുറാൻഡ് കപ്പിൽ കളിക്കുക. പക്ഷെ ഡ്യുറൻഡ് കപ്പ് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഒരു പരീക്ഷണ ടുർണമെന്റ് മാത്രമാണ്.

ALSO READ: സ്റ്റാറേയുടെ പരാമർശത്തിന് പിന്നാലെ മലയാളി താരത്തിനെതിരെ സൈബർ അറ്റാക്ക്

ഇന്ത്യയിൽ പുതുതായി എത്തുന്ന സ്റ്റാറേയ്ക്കും പുതിയ തുടക്കം കുറിക്കുന്ന ബ്ലാസ്റ്റേഴ്സിനും ഡ്യുറൻഡ് കപ്പ് പരീക്ഷണ ടുർണമെന്റായി മാത്രമേ കാണാൻ സാധിക്കൂ. അതായത്. ഡ്യൂറൻഡ് കപ്പിൽ അധികം ആരാധകർ വലിയ പ്രതീക്ഷ വെയ്‌ക്കേണ്ടന്ന് സാരം.

ALSO READ: എന്റമ്മോ ഇജ്ജാതി ഗോൾ; ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് കിടിലൻ താരത്തെ

കൂടാതെ ടീമിലെ പുതിയ സൈനിംഗുകളും ഉടൻ ഉണ്ടാവുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ഡയറ്കടർ നിഖിൽ ഭരത്വാജ് വ്യക്തമാക്കിയത്. പുതിയ സൈനിംഗുകൾ പ്രഖ്യാപിക്കുന്നതിന് അണിയറയിലാണ് ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ ടീമെന്ന് ആദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചർച്ച വിജയിച്ചില്ല; കിടിലൻ ക്രൊയേഷ്യൻ മുന്നേറ്റ താരത്തെ കൈവിട്ട് ബ്ലാസ്റ്റേഴ്‌സ്…

കിടിലൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്; തായ്‌ലൻഡിൽ പോവുമ്പോൾ ടീമിനൊപ്പം ഇവരും കൂടെയുണ്ടാവും…