in , , ,

CryCry AngryAngry LOVELOVE OMGOMG LOLLOL

സഹലിന് പിന്നാലെ മറ്റൊരു മലയാളി കൂടി ക്ലബ്‌ വിടുന്നു😭; കൂടുമാറുന്നത് ശത്രുകളുടെ മടയിലേക്ക്‌…

ഇന്ത്യൻ ഫുട്ബോളിലെ തന്നെ എക്കാലത്തെയും ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ് മോഹൻ ബഗാൻ. കഴിഞ്ഞ ദിവസം ഷിൽഡ് കപ്പ് ജയിച്ചതോടെ മോഹൻ ബഗാൻ ഇന്ത്യയിൽ സ്വന്തമാക്കാത്ത കിരീടങ്ങൾ ഇല്ലായെന്ന് തന്നെ പറയണം.

ഇപ്പോളിത കൊൽക്കത്ത ക്യാമ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം രാഹുൽ കെപിയെ സ്വന്തമാക്കാനായി താരത്തിന്റെ ഏജന്റുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട് എന്നാണ്.

കഴിഞ്ഞ സീസണിൽ മറ്റൊരു മലയാളി താരമായ സഹലിനെയും മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് റാഞ്ചി കൊണ്ടുപോയിരുന്നു. നിലവിലെ സീസണിൽ രാഹുൽ അത്രയധികം മികച്ച ഫോമിലല്ല ഉള്ളത്. ഈ സീസണിൽ താരം 18 മത്സരങ്ങളിൽ നിന്ന് വെറും ഒരു അസ്സിസ്റ്റ്‌ മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളു.

മോഹൻ ബഗാൻ പുറമെ ചെന്നൈക്കും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷെ മോഹൻ ബഗാനിലെ സഹൽ, ആഷിഖ് കുരുണിയൻ താരങ്ങളോടുള്ള സൗഹൃദവും പിന്നെ മികച്ചൊരു ഓഫറും നൽക്കുകയാണെങ്കിൽ രാഹുൽ മോഹൻ ബഗാനിലേക്ക് കൂടുമാറന്നുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

വിദേശ താരം എങ്ങോട്ടുമില്ല🥵; സൂപ്പർ താരത്തിന്റെ കരാർ പുതുക്കി ക്ലബ്‌ മാനേജ്‍മെന്റ്…

ബ്ലാസ്റ്റേഴ്സ് വിടുന്ന താരങ്ങൾ കപ്പടിക്കുന്നൂ മഞ്ഞപ്പടയുടെ വിധി