വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
ഇതിനുഭാഗമായി ഇപ്പോളിതാ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൊറോക്കൻ മധ്യനിര താരം മുഹമ്മദ് അലി ബെമാമറിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. ഒരു വർഷത്തേക്ക് കൂടിയുള്ള കരാറിലാണ് താരം ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത്.
നോർത്ത് ഈസ്റ്റ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഈ സീസണിൽ നോർത്ത് ഈസ്റ്റിന് വേണ്ടി മികച്ചൊരു പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചിരുന്നത്.
The wait is over. Mohammed Ali Bemammer has officially signed a contract extension with the club. ⚡️
— NorthEast United FC (@NEUtdFC) April 16, 2024
Read the full story ? https://t.co/izY0GxCGcR #NEUFC #StrongerAsOne #8States1United #BemammerStays pic.twitter.com/8tdqqPCVp9
ഈ സീസണിൽ 21 മത്സരങ്ങൾ നിന്ന് 735 പാസ്സുകൾ നൽക്കുകയും 75 ശതമാനം പാസ്സിങ് അക്കുറസിയുമുള്ള താരം കൂടിയാണ് ബെമാമർ. അതോടൊപ്പം 56 ക്ലീയറൻസും താരം ഈ സീസണിൽ നടത്തിയിരുന്നു. എന്തിരുന്നാലും താരത്തിന്റെ കരാർ പുതുക്കിയത് മികച്ച നീക്കമായി തന്നെയാണ് ആരാധകർ നോക്കി കാണുന്നത്.