ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ രണ്ടാം പാദ മത്സരങ്ങൾ ജനുവരി 31നോടെ ആരംഭിക്കും. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പൂർ എഫ്സിയെ നേരിടും.
രണ്ടാം പാദത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഫെബ്രുവരി രണ്ടിന് ഒഡിഷക്കെതിരെയാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന് സംബന്ധിച്ചിടത്തോളം ഇപ്പോൾ നിരാശകരമായ വാർത്തയാണ് പുറത്തുവരുന്നത്. ബ്ലാസ്റ്റേഴ്‌സ് താരം ക്വാം പെപ്രക്ക് പരിക്കേറ്റിരിക്കുകയാണ്.
സൂപ്പർ കപ്പിൽ ജംഷഡ്പൂരിനെതിരായ മത്സരത്തിൽ താരത്തിന് ചലനഞരബിന് പരിക്കേറ്റിരുന്നു. താരം പരിക്കേറ്റത്തിന് ശേഷം ഇതുവരെ ഒരു പരിശീലനം ക്യാമ്പിലും പങ്കെടുത്തിട്ടില്ല.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം പരിക്കിനെ തുടർന്ന് വരാൻ പോവുന്ന സീസണിലെ ബാക്കിയുള്ള ഭൂരിഭാഗം മത്സരവും താരത്തിന് നഷ്ടമാക്കുമെന്നാണ്. എന്തിരുന്നാലും ഇതിനെ തുടർന്നുള്ള ഔദ്യോഗിക വിവരം ഉടൻ പുറത്ത് വരുന്നതാണ്.
??️Kwame Peprah expected to miss out on a large part of the remainder of ISL season ❌?? @90ndstoppage #KBFC pic.twitter.com/81Jbyk1rhQ
— KBFC XTRA (@kbfcxtra) January 26, 2024