സൂപ്പർ കപ്പ് ടൂർണമെന്റിനുശേഷം നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ. കേരള ബ്ലാസ്റ്റേഴ്സിന് ആരാധകരും വളരെയധികം പ്രതീക്ഷയോടെയാണ് സീസൺ അവസാനത്തിനെ കാണുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിദേശ താരമായ ക്വാമി പെപ്രക്ക് പരിക്ക് ബാധിച്ചതായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മറ്റൊരു വിദേശ താരവും നായകനുമായ അഡ്രിയാൻ ലൂണക്കും പരിക്ക് ബാധിച്ചിരുന്നു.
സൂപ്പർതാരങ്ങൾക്ക് പരിക്ക് ബാധിച്ചതിനാൽ സീസണിന് ശേഷിക്കുന്ന മത്സരങ്ങളിൽ തകർപ്പൻ ബ്ലാസ്റ്റേഴ്സിന് തുടരാൻ ആകുമോ എന്നും ആരാധകർക്ക് ആശങ്കയുണ്ട്. എന്നാൽ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന യൂറോപ്യൻ താരത്തിൽ ആരാധകർക്ക് നിരവധി പ്രതീക്ഷകളാണ് ഉള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ സൈനിങ്ങായ ഫെഡർ സെർനിച് ഇന്ന് കൊച്ചിയിലെത്തുമെന്നാണ് അറിയാൻ കഴിയുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ജോയിൻ ചെയ്യാനെത്തുന്ന ഫെഡർ ഇന്ന് കൊച്ചിയിൽ വിമാനമിറങ്ങും. സീസൻ അവസാനം വരെയുള്ള കരാറിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഫെഡർ മികച്ച പ്രകടനം ടീമിൽ കൊണ്ടുവരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.