in , , , ,

ലൂണയെ മറികടന്ന് ദിമി; പുതിയ ക്ലബ്ബിനോടൊപ്പം താരത്തിന് ലഭിക്കുക വമ്പൻ പ്രതിഫലം…

നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് വിട്ട ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമൻ്റകോസ് ഐഎസ്എൽ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ എഫ്സിയിൽ ചേരാനൊരുങ്ങുകയാണ്.

ബംഗാൾ കമന്റെറ്ററായ സോഹൻ പോഡ്ഡറിന്റെ റിപ്പോർട്ട്‌ പ്രകാരം ദിമി ഈസ്റ്റ്‌ ബംഗാളിൽ ചേരുന്നതിന് മുന്നോടിയായുള്ള മെഡിക്കൽ പൂർത്തിയാക്കിയിരിക്കുകയാണ്. അതോടൊപ്പം ഈസ്റ്റ് ബംഗാളിന് ദിമിയുടെ മെഡിക്കൽ റിപ്പോർട്ടിൽ തികച്ചും തൃപ്തികരവുമാണ്.

2026 വരെ നീള്ളുന്ന രണ്ട് വർഷ കരാറിലായിരിക്കും താരം ഈസ്റ്റ്‌ ബംഗാളിൽ ചേരുക. ദിമി ഈസ്റ്റ്‌ ബംഗാളിൽ ചേരുന്നത്തോടെ അടുത്ത ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായിമാറും.

മറ്റൊരു ബംഗാൾ മാധ്യമ പ്രവർത്തകനായ സ്വപ്‌നമോയ് ചക്രവർത്തിയുടെ റിപ്പോർട്ട്‌ പ്രകാരം താരത്തിന് പ്രതിഫലമായി ഏകദേശം ലഭിക്കുക നാല് കോടിയോള്ളമാണ്. ഇതോടെ താരം ഈ കണക്കുകള്ളിൽ ലൂണയെ മറികടന്നിരിക്കുകയാണ്. എന്തിരുന്നാലൂം താരവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ഒഫീഷ്യൽ;ദിമ്മി ഇനി ഈസ്റ്റ് ബംഗാളിൽ ,കരാർ ഒപ്പിട്ടു

പണമെറിഞ്ഞ് ബ്ലാസ്റ്റേഴ്സ് ;റഡാറിലുളളത് നാല് ലോകോത്തര താരങ്ങൾ;❤️‍🔥