in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

തൊടാൻ പറ്റില്ല💥; ബ്ലാസ്റ്റേഴ്‌സ് തന്നെ മുന്നിൽ.. ആറാം റൗണ്ടിലെ കണക്കും വന്നു🥹…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകറുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായിമയായ മഞ്ഞപ്പടക്ക് ലോകത്തിലെ പല കോണുകളിലും ഫാൻസ്‌ വിങ്ങുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകറുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായിമയായ മഞ്ഞപ്പടക്ക് ലോകത്തിലെ പല കോണുകളിലും ഫാൻസ്‌ വിങ്ങുണ്ട്.

അതോടൊപ്പം ഐഎസ്എൽ മത്സരങ്ങൾ കാണാൻ ഏറ്റവുമധികം കാണികൾ വരുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരങ്ങൾക്കാണ്. ഇപ്പോളിത ഈ സീസണിലെ ആദ്യ ആറ് റൗണ്ടുകളിൽ കളി കാണാൻ വന്നവരുടെ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്.

ഐഎസ്എലിലെ ആദ്യ ആറ് റൗണ്ടിലെ മത്സരങ്ങൾ കാണാനായി മൊത്തം 6,03,107 പേരാണ് സ്റ്റേഡിയത്തിലെത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ആൾകാർ കളി കാണാൻ വന്നിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്.

1,83,136 പേരാണ് കൊച്ചിയിൽ കളി കാണാൻ വന്നിട്ടുള്ളത്. 92,820 പേരാണ് രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂർ എഫ്സിയുടെ ഹോം ഗ്രൗണ്ടിൽ കളി കാണാൻ വന്നിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള മോഹൻ ബഗാന്റെ മത്സരം കാണാനായി 78,925 പേരാണ് വന്നിട്ടുള്ളത്.

എന്തിരുന്നാലും എല്ലാ കൊല്ലത്തെയും പോലെ ഈ തവണയും ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആദ്യമേ മുന്നിലുള്ളത്. പത്താം സീസൺ കഴിയുമ്പോഴും ബ്ലാസ്റ്റേഴ്സ് തന്നെയായിരിക്കും ഏറ്റവും മുൻപന്തിയിലെന്ന് ഒരു സംശയവും ഇല്ലാതെ ഇപ്പോളെ പറയാം.

നിങ്ങൾ സന്ദീപിനോട് ചോദിക്കൂ,അവനറിയാം ബ്ലാസ്റ്റേഴ്‌സിൽ എത്ര ബുദ്ധിമുട്ടാണെന്ന്, ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി പൂട്ടിയ..

കേരളത്തിൽ ഫിഫ നിലവാരത്തിൽ രണ്ട് സ്റ്റേഡിയങ്ങൾ കൊണ്ടുവരാൻ നീക്കങ്ങൾ..