ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചത് മുതൽ എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് പരിക്കേറ്റ് പുറത്തായ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പകരക്കാരൻ വേണ്ടിയാണ്.
ഇപ്പോളിത അതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുകയാണ് ഫുട്ബോൾ എക്സ്‌ക്ലൂസീവ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ പകരക്കാരനെ കണ്ടെത്തി കഴിഞ്ഞു.
നിലവിൽ താരത്തിനായുള്ള ചർച്ചകളെല്ലാം അവസാന ഘട്ടത്തിലാണുള്ളത്. ബ്ലാസ്റ്റേഴ്‌സ് താരത്തിനായി പേപ്പറുകൾ അയച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ സൈനിങ് ഇതുവരെ പൂർത്തികരിച്ചിട്ടില്ല.
?The Blasters have almost finalized Adrian Luna's replacement. The Blasters management sent the paper to the star. The signing is yet to be completed.The player has no ISL experienceb #footballexclusive #KBFC #KeralaBlasters https://t.co/zWmzvOLzSc
— football exclusive (@footballexclus) January 5, 2024
എന്നാൽ താരത്തിന്റെ പേരോ, ഏത് രാജ്യക്കാരനാണോ ഏത് പൊസിഷനാണ് കളിക്കുന്നെതിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതുവരെ ഐഎസ്എൽ കളിക്കാത്ത താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.