in ,

CryCry LOLLOL AngryAngry OMGOMG LOVELOVE

ഗോവയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന് തലവേദന നൽകി സൂപ്പർ താരത്തിന്റെ ഇഞ്ചുറി അപ്ഡേറ്റ്

Leskovic had started training

എഫ്സി ഗോവക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഇന്ത്യൻ സൂപ്പർ ലീഗ് എവേ മത്സരം ഞായറാഴ്ച അരങ്ങേറാൻ ഒരുങ്ങവേ ക്രോയേഷ്യൻ താരമായ ലെസ്‌കോവിചിന്റെ പരിക്കിനെ കുറിച്ചുള്ള ആശങ്കയിലാണ് ആരാധകർ.

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിന് മുൻപായി പരിക്കേറ്റ താരത്തിന്റെ അഭാവം കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയ തോൽവിയിൽ തെളിഞ്ഞു നിന്നിരുന്നു.

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിന് ശേഷം രണ്ടാഴ്ചയുടെ ഇടവേള ലഭിച്ചെങ്കിലും നിലവിൽ മാർക്കോ ലെസ്‌കോവിചിന് പരിക്കിൽ നിന്നും പൂർണമായി മോചിതനാകാൻ കഴിഞ്ഞിട്ടില്ല.

മാർക്കോ ലെസ്‌കോവിച് പരിശീലനം പുനരാരംഭിച്ചെങ്കിലും പരിക്കിന്റെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് താരം നിലവിൽ ടീമിനോടൊപ്പം പരിശീലനം നടത്തുന്നില്ല.

അതേസമയം എഫ്സി ഗോവക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് ക്രോയേഷ്യൻ ഡിഫെൻഡറെ കളിപ്പിക്കാൻ സാധ്യത കുറവായാണ് കാണപ്പെടുന്നത്.

പ്രതിരോധം അഴിച്ച് പണിയുന്നു; പുതിയ താരങ്ങളെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

കിടിലൻ യുവതാരങ്ങൾ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിൽ?