in ,

LOVELOVE AngryAngry CryCry LOLLOL OMGOMG

ബാലൺ ഡി ഓർ കരീം ബെൻസീമക്ക് സ്വന്തം; ബാലൻ ഡി ഓർ അവസാന പട്ടികയിൽ ഉൾപ്പെട്ട 25 താരങ്ങളെ പരിചയപ്പെടാം

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിലും ഫ്രാൻസ് ജേഴ്സിയിലും നടത്തിയ കിടിലൻ പ്രകടനത്തിന് കരീം ബെൻസീമ ബാലൻ ഡി ഓർ പുരസ്‌കാരത്തിന് അർഹനായി എന്നതാണ് ഫുട്ബാൾ ലോകത്തെ ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ വാർത്ത.1998 ൽ സിദാന് ശേഷം ബാലൻ ഡി ഓർ നേടുന്ന ആദ്യ ഫ്രഞ്ച് താരമാണ് ബെൻസേമ. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനൊപ്പം ലാലിഗ, സ്പാനിഷ് സൂപ്പർ കപ്പ്, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ ബെൻസേമ സ്വന്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ്ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ് ബെൻസേമ.

ഫുട്ബാൾ ലോകം കാത്തിരുന്ന ബാലൻ ഡി ഓർ കരീം ബെൻസേമ സ്വന്തമാക്കിയപ്പോൾ ബാലൻ ഡി ഓറിലെ ഫൈനൽ പട്ടികയിലും ഒരുപിടി മികച്ച സൂപ്പർ താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ബാലൻ ഡി ഓർ ഫൈനൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

കരീം ബെൻസേമ ബാലൻ ഡി ഓർ സ്വന്തമാക്കിയപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത് നിലവിൽ ബയേൺ മ്യുണിക്കിന്റെ സെനഗൽ സൂപ്പർ താരമായ സാദിയോ മാനെയാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിനാണ് പട്ടികയിലെ മൂന്നാമൻ. പോളീഷ് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി പട്ടികയിലെ നാലാമനാണ്.

ലിവർപൂളിന്റെ മൊഹമ്മദ് സലാഹ് ആണ് പട്ടികയിലെ അഞ്ചാമൻ. എംബാപ്പെ. തിബോ കോർട്‌വാ, വിനീഷ്യസ്, ലൂക്ക മോഡ്രിച്ച്, ഏർലിങ് ഹലാൻഡ് തുടങ്ങിയവരാണ് ആറു മുതൽ പത്താം സ്ഥാനം വരെ എത്തിയവർ.

സൂപ്പർ താരം ലയണൽ മെസ്സിയും നെയ്മറും ആദ്യ 25 പേരുടെ പട്ടികയിലെ ഉൾപ്പെട്ടില്ല എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. എന്നാൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ പട്ടികയിൽ ഇരുപതമനായി സ്ഥാനം പിടിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് Vs എടികെ മോഹൻ ബഗാൻ പ്ലെയർ റേറ്റിംഗ് ഇതാ….

ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രസ്സിംഗ് റൂമിൽ കുറിച്ച വാക്കുകൾ വൈറലാവുന്നു; കൈയ്യടിച്ച് ആരാധകർ