in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രസ്സിംഗ് റൂമിൽ കുറിച്ച വാക്കുകൾ വൈറലാവുന്നു; കൈയ്യടിച്ച് ആരാധകർ

തങ്ങളുടെ ആരാധകർക്കായി ബ്ലാസ്റ്റേഴ്‌സ് ഡ്രസിങ് റൂമിൽ കുറിച്ച വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രസിങ് റൂമിൽ 25 മണിക്കൂറും 36മിനുട്ടും എന്നാണ് എഴുതിയിരിക്കുന്നത്. എന്താണ് ഈ 25 മണിക്കൂറും 36 മിനുട്ടും എന്ന് എഴുതിയത് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നത് എന്നത് പലർക്കും ഒരു സംശയമായിരിക്കാം.

കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ ഏറ്റവും വലിയ ശക്തിയാണ് ആരാധകർ. ഐഎസ്എല്ലിൽ മറ്റു ടീമുകൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കരുത്തരായ ആരാധകർ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുതൽക്കൂട്ട്. കൊച്ചിയിൽ എതിർ ടീമിന് പന്ത് തട്ടുക എന്നത് സമ്മർദ്ദമേറിയ കാര്യമാണെന്ന് കഴിഞ്ഞ ദിവസം എടികെ പരിശീലകൻ ജുവാൻ ഫെറാണ്ടോ പറഞ്ഞതിലൂടെ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് മനസിലാക്കാൻ സാധിക്കുന്നതാണ്.

ഇപ്പോഴിതാ തങ്ങളുടെ ആരാധകർക്കായി ബ്ലാസ്റ്റേഴ്‌സ് ഡ്രസിങ് റൂമിൽ കുറിച്ച വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രസിങ് റൂമിൽ 25 മണിക്കൂറും 36മിനുട്ടും എന്നാണ് എഴുതിയിരിക്കുന്നത്. എന്താണ് ഈ 25 മണിക്കൂറും 36 മിനുട്ടും എന്ന് എഴുതിയത് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നത് എന്നത് പലർക്കും ഒരു സംശയമായിരിക്കാം. സംഭവം മറ്റൊന്നുമല്ല, കാസർകോട്ട് നിന്ന് ഒരു ആരാധകന് കൊച്ചിയിലെത്തി ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം വീക്ഷിച്ച് തിരിച്ച് നാട്ടിൽ എത്താനെടുക്കുന്ന സമയമാണിത്.

ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാൻ ഒരു ആരാധകൻ 25 മണിക്കൂറുലധികം ചിലവിടുന്നു എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഡ്രസിങ് റൂമിൽ കുറിച്ച ഈ വാക്കുകൾ വ്യക്തമാക്കുന്നത്.

ഡ്രസിങ് റൂമിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ തങ്ങൾക്കായി ഇത്രയും സമയം മാറ്റി വെച്ച ആരാധകരെ ഓർമിപ്പിക്കാനും കളിക്കാർക്ക് ആത്മവിശ്വാസം ലഭിക്കാനുമാണ് ഇത്തരത്തിൽ ഡ്രസിങ് റൂമിൽ ബ്ലാസ്റ്റേഴ്‌സ് അധികൃതർ ഈ വാക്കുകൾ എഴുതിയത്.

ആരാധകർ ക്ലബ്ബിനെ സ്നേഹിക്കുന്നത് പോലെ ക്ലബ്‌ ആരാധകർക്കും വലിയ സ്ഥാനമാണ് നൽകുന്നതെന്ന് വ്യക്തമാക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ നീക്കം അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഈ നീക്കത്തിന് വലിയ കൈയ്യടിയാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

ബാലൺ ഡി ഓർ കരീം ബെൻസീമക്ക് സ്വന്തം; ബാലൻ ഡി ഓർ അവസാന പട്ടികയിൽ ഉൾപ്പെട്ട 25 താരങ്ങളെ പരിചയപ്പെടാം

വിക്ടർ അണ്ണൻ മാന്യനാണ്, ഉള്ളത് അതുപോലെ പറഞ്ഞു,