in , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ഇന്ത്യൻ ഫുട്ബോളിന് ബ്ലാസ്റ്റേഴ്‌സ് നൽകിയ സംഭാവനകൾ; ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച 5 ഇന്ത്യൻ താരങ്ങളെ പരിചയപ്പെടാം

ഇന്ത്യൻ ഫുട്ബാളിന് നിരവധി ടാലെന്റുകളെ സംഭാവന ചെയ്ത കേരളാ ബ്ലാസ്റ്റേഴ്‌സ്. കേരളാ ബ്ലാസ്റ്റേഴ്‌സിലൂടെ കളിച്ച് വളർന്ന് ഇന്ത്യൻ ടീമിലെത്തിയ നിരവധി താരങ്ങൾ ഉണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.

ഇന്ത്യൻ ഫുട്ബാളിന് നിരവധി ടാലെന്റുകളെ സംഭാവന ചെയ്ത കേരളാ ബ്ലാസ്റ്റേഴ്‌സ്. കേരളാ ബ്ലാസ്റ്റേഴ്‌സിലൂടെ കളിച്ച് വളർന്ന് ഇന്ത്യൻ ടീമിലെത്തിയ നിരവധി താരങ്ങൾ ഉണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.

  1. സന്ദേശ് ജിങ്കൻ

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്ദേശ് ജിങ്കനോട്‌ വിയോജിപ്പുണ്ടെങ്കിലും ഇന്ത്യൻ ഫുട്ബാളിന് കേരളാ ബ്ലാസ്റ്റേഴ്‌സ് നൽകിയ സംഭാവനയാണ് ജിങ്കൻ. 2014 ലാണ് ജിങ്കൻ ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. 2020 വരെ ജിങ്കൻ ബ്ലാസ്റ്റേഴ്‌സിൽ തുടർന്നു. ജിങ്കന്റെ വളർച്ചയ്ക്ക് ബ്ലാസ്റ്റേഴ്‌സ് നിർണായക പങ്ക് വഹിച്ചു എന്ന് മാത്രമല്ല. അക്കാലത്ത്‌ താരത്തിന് മികച്ച പിന്തുണയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയിട്ടുണ്ട്.

  1. സഹൽ അബ്ദുൽ സമദ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്ബോലിന്റെ മധ്യനിരയിലേക്ക് സംഭാവന ചെയ്ത താരമാണ് സഹൽ. 2018 ൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ സഹൽ നിലവിൽ ഇന്ത്യൻ ദേശീയ ടീമിന്റെയും ബ്ലാസ്റ്റേഴ്‌സിന്റെയും മധ്യനിരയിലെ കരുതാണ്.

  1. ലാൽരുവാത്താര

2017 ലാണ് ലാൽരുവാത്താര ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. മികച്ച പ്രകടനത്തിലൂടെ ആ സീസണിലെ എമെർജിങ് പുരസ്‌കാരവും ലാൽരുവാത്താര നേടി. പിന്നീടുള്ള സീസണിൽ നിറംമങ്ങിയെങ്കിലും ഇന്ത്യൻ ദേശീയ ടീമിനായി ലാൽരുവാത്തര രണ്ട് തവണ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. നിലവിൽ ഒഡിഷ എഫ്സിയുടെ താരമാണ് ലാലു.

  1. ഹോർമിപാം

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ കണ്ടെത്തലാണ് ഹോർമി. ഡിഫൻസിൽ മികച്ച പ്രകടനം നടത്തുന്ന ഹോർമി ഭാവിയിൽ ഇന്ത്യയുടെ മുതൽക്കൂട്ടാവുമെന്നുറപ്പാണ്. താരം ഇന്ത്യൻ ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

  1. ജീക്സൺ സിങ്

ഇന്ത്യയിൽ വെച്ച് നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരമാണ് ജീക്സൺ സിങ്. താരത്തിന്റെ കഴിവിനെ കൂടുതൽ വളർത്തുകയും മികച്ച അവസരങ്ങൾ നൽകിയും ഈ 21 കാരനെ ബ്ലാസ്റ്റേഴ്‌സ് മികച്ച താരമാക്കി മാറുകയും ചെയ്തു. ഇന്ത്യൻ ദേശീയ ടീമിനായി 4 തവണ ജേഴ്‌സി അണിയുകയും ചെയ്തിട്ടുണ്ട് ഈ താരം

തോൽപ്പിക്കാനാവില്ലെടാ?ഡ്യൂറണ്ട് കപ്പ്‌ നേടി ദി ബ്ലൂസ്??

ഒടുവിൽ പ്രശാന്ത് ക്ലബ്ബ് വിട്ടതായി ബ്ലാസ്റ്റേഴ്‌സ് തന്നെ അറിയിച്ചു..