in , ,

LOVELOVE

ലോകകപ്പിന് ശേഷം മെസ്സി അർജന്റീനൻ കുപ്പായമൂരുമോ

35 വയസ്സുകാരനായ മെസ്സി അർജന്റീനക്കായി 164 മത്സരങ്ങളിൽ നിന്ന് 90 ഗോളുകൾ നേടിയിട്ടുണ്ട്.ലോക ഫുട്‍ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളും കൂടിയാണ് മെസ്സി.

ലയണൽ മെസ്സി ഖത്തർ ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുമോ എന്ന ആശങ്ക അർജന്റീന ആരാധകർക്കുണ്ട്. എന്നാൽ ലയണൽ മെസ്സി ഖത്തർ ലോകകപ്പിന് ശേഷം വിരമിക്കില്ലെന്ന പ്രതീക്ഷ പങ്കുവെച്ച് പരിശീലകൻ ലയണൽ സ്കലോണി.

35 വയസ്സുകാരനായ മെസ്സി അർജന്റീനക്കായി 164 മത്സരങ്ങളിൽ നിന്ന് 90 ഗോളുകൾ നേടിയിട്ടുണ്ട്.ലോക ഫുട്‍ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളും കൂടിയാണ് മെസ്സി.

ഖത്തർ തന്റെ അവസാന ലോകകപ്പാകുമെന്ന് കഴിഞ്ഞ മാസം അർജന്റീനിയൻ മാധ്യമമായ ഡിപ്പോർട്ടിവോയുടെ കായിക ലേഖകൻ സെബാസ്റ്റ്യൻ വിഗ്‌നോളോയുമായി നടത്തിയ അഭിമുഖത്തിനിടെ മെസ്സി പറഞ്ഞിരുന്നു.
എന്നാൽ പരിശീലകൻ സ്കലോണിയുടെ വാക്കുകൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നുതാണ്.

സി.എൻ.എൻ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“ഇത് മെസ്സിയുടെ അവസാന ലോകകപ്പാകില്ലെന്ന്‌ പ്രതീക്ഷിക്കുന്നു.അദ്ദേഹം കളിക്കളത്തിൽ സന്തോഷവാനാണ്,ലോകത്തെ വലിയൊരു വിഭാഗം ആളുകളെ അദ്ദേഹം ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു.നമ്മൾ അവനെ സംരക്ഷിക്കുകയും നമുക്ക് ആവശ്യമുള്ളതുപോലെ കൊണ്ടുപോകുകയും ചെയ്താൽ.കൂടുതൽ മത്സരങ്ങളിൽ ഇറങ്ങാൻ സാധ്യതയുണ്ട്.കാരണം ഫുട്‍ബോൾ ലോകം അത് ആഗ്രഹിക്കുന്നു”സ്കലോണി പറഞ്ഞു.

നവംബർ 20 ന് സൗദി അറേബ്യയുമായാണ് അർജന്റീനയുടെ ലോകകപ്പിലെ
ആദ്യ മത്സരം. ഇത്തവണത്തെ ലോകകപ്പിൽ കിരീട സാധ്യതയുള്ള ടീം കൂടിയാണ് അർജന്റീന.

3 മാറ്റങ്ങൾ അനിവാര്യം; ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ 3 താരങ്ങൾ ആദ്യഇലനിലേക്ക് തിരിച്ചെത്തും

കഴിഞ്ഞ 3 വേൾഡ് കപ്പ്‌ ജേതാക്കളെ ശെരിയായി പ്രവചിച്ച ഇഎ സ്പോർട്സ് ഖത്തർ വേൾഡ് കപ്പ്‌ ജേതാക്കളെ പ്രവചിച്ചു