in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

3 മാറ്റങ്ങൾ അനിവാര്യം; ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ 3 താരങ്ങൾ ആദ്യഇലനിലേക്ക് തിരിച്ചെത്തും

കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളിലും പരാജയപെട്ട ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ട് ശക്തി കാണിക്കണമെങ്കിൽ ഗോവയ്ക്കെതിരെ കൊച്ചിയിൽ വിജയം അനിവാര്യമാണ്. സീസണിൽ കളിച്ച 4 കളികൾ മൂന്നിലും വിജയ്ച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഗോവ ചില്ലറക്കാരല്ല.

നോർത്ത് ഈസ്റ്റിനെതിരെയുള്ള വിജയത്തിലൂടെ വിജയവഴിയിലേക്ക് തിരിച്ച് വന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിന് ഒരുങ്ങുകയാണ്. നവംബർ 13 ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളി.

കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളിലും പരാജയപെട്ട ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ട് ശക്തി കാണിക്കണമെങ്കിൽ ഗോവയ്ക്കെതിരെ കൊച്ചിയിൽ വിജയം അനിവാര്യമാണ്. സീസണിൽ കളിച്ച 4 കളികൾ മൂന്നിലും വിജയ്ച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഗോവ ചില്ലറക്കാരല്ല.

ശക്തരായ ഗോവയെ തളയ്ക്കണമെങ്കിൽ നോർത്ത് ഈസ്റ്റിനെതിരെ കാഴ്ച്ച പ്രകടനത്തേക്കാൾ മികച്ചത് തന്നെ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കേണ്ടതുണ്ട്. അതിനാൽ തന്നെ ആദ്യഇലവനിൽ മാറ്റങ്ങൾ അനിവാര്യമാണ്.

നോർത്ത് ഈസ്റ്റിനെതിരെ പ്രതിരോധനിര പൊളിച്ചെഴുതിയ ഇവാൻ വുകമനോവിച്ച് ഗോവയ്ക്കെതിരെ കളിക്കുമ്പോൾ വിക്ടർ മോങ്കിലിനെ ആദ്യഇലവനിലേക്ക് കൊണ്ട് വന്നാൽ അത്ഭുതപ്പെടെണ്ടതില്ല. കാരണം ഗോവയ്ക്കെതിരെ കളിക്കുമ്പോൾ പ്രതിരോധം ശക്തമാവേണ്ടതുണ്ട്.

മോങ്കിൽ ആദ്യഇലവനിലേക്ക് വരുമ്പോൾ മധ്യനിരയിൽ കലിയൂഷ്നിക്ക് പകരം പൂട്ടിയ തിരിച്ചെത്തും കൂടാതെ കഴിഞ്ഞ മത്സരത്തിൽ സബ്ബായി ഇറങ്ങി രണ്ട് ഗോളുകൾ നേടിയ സഹൽ സൗരവ് മോണ്ടേലിന് പകരം ആദ്യഇലവനിലേക്ക് തിരിച്ചെത്തും.

ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇലവൻ ഇപ്രകാരം. പ്രഭ്സുഖാൻ സിംഗ് ഗിൽ (ഗോൾ കീപ്പർ) സന്ദീപ് സിംഗ് (പ്രതിരോധം) ലെസ്കോവിച്ച് (പ്രതിരോധം) വിക്ടർ മോങ്കിൽ (പ്രതിരോധം) നിശുകുമാർ (പ്രതിരോധം) ലൂണ (മധ്യനിര) പൂട്ടിയ (മധ്യനിര) ജീക്സൻ (മധ്യനിര) സഹൽ (മധ്യനിര) ഡിമിത്രി ഡയമന്തകോസ് (സ്ട്രൈക്കർ) കെപി രാഹുൽ (സ്ട്രൈക്കർ )

റഫറിയിങ് നിലവാരം ഉയർത്താൻ പുതിയ നീക്കങ്ങളുമായി കല്യാൺ ചൗബെ

ലോകകപ്പിന് ശേഷം മെസ്സി അർജന്റീനൻ കുപ്പായമൂരുമോ