അർജന്റീന ദേശീയ ടീമിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കാൻ സാക്ഷാൽ ലയണൽ മെസ്സി ഒരുങ്ങുന്നു.മെസ്സിയുടെ എക്കാലത്തെയും മികച്ച ആഗ്രഹമായ സ്വന്തം രാജ്യത്തിനായി ഒരു ലോകകപ്പ് സ്വന്തമാക്കി ഫുട്‍ബോൾ ലോകത്ത് അയാൾ വിസ്‍മയിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് മെസ്സി പി എസ് ജി വിട്ട് അമേരിക്കൻ സോക്കർ ലീഗ് ടീമായ ഇന്റർ മിയാമിക് വേണ്ടി കരാർ ഒപ്പിട്ടത്.യൂറോപ്പിന്റെ ഫുട്‍ബോൾ മൈതാനങ്ങളിൽ ഇനി ലയണൽ മെസ്സിയെ കാണാനാവില്ലെന്ന് ഓരോ ഫുട്‍ബോൾ ആരാധകനും സങ്കടം ഉണ്ടാകുന്ന നിമിഷമാണ്.
ഇപ്പോൾ ലിയോ മെസ്സി അന്തരാഷ്ട്ര ഫുട്‍ബോൾ മത്സരങ്ങളിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേള എടുക്കാൻ ഒരുങ്ങുന്നു എന്നാണ് വിവരം.അടുത്ത കോപ്പ അമേരിക്കക്ക് വേണ്ടി തിരിച്ചു വരാനുള്ള പദ്ധതിയാണ് മെസ്സിക്ക്.
എന്നാൽ കോച്ച് ലയണൽ സ്കലോണിക്കും അർജന്റീന ഫുട്‍ബോൾ ഫെഡറേഷനും ഇതിൽ വലിയ താല്പര്യമില്ല.എന്നാൽ മെസ്സിയുടെ ആവശ്യം ശക്തമായി ഉന്നയിക്കുന്ന സാഹചര്യത്തിൽ അത് പരിഗണിക്കാനും സാധ്യത ഏറെ ഉണ്ട്.