ലോകകപ്പ് തുടങ്ങാൻ ഇനി കുറച്ച് ദിവസം കൂടിയേ ബാക്കിയുള്ളു. നവംബർ 20ന് ആതിഥേയരായ ഖത്തർ ഇക്വഡോർ മത്സരത്തോടെയാണ് ലോകകപ്പിന് കിക്കോഫാക്കുക. എന്നാ ആരാധകർ എല്ലാം ഇപ്പോഴേ വളരെയധികം ആവേശത്തിലാണ്.
കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആരാധകർ വമ്പൻ ഫ്ലെക്സുകളും കട്ടൗട്ടുമാണ് വെച്ചിരിക്കുന്നത്. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിട്ടുണ്ട്. ഏകദേശം 30ഓളം അടി ഉയരത്തിലാണ് ആരാധകർ കട്ടൗട് നിർമിച്ചുട്ടുള്ളത്.
ഏറെ ദൂരെ നിന്നുപോലും അര്‍ജന്‍റീനയുടെ പ്രശസ്തമായ വെള്ളയും നീലയും നിറങ്ങളുള്ള കുപ്പായത്തില്‍ പത്താം നമ്പറില്‍ തലയെടുപ്പോടെ നിൽക്കുന്ന മെസ്സിയെ കാണാം. അര്‍ജന്‍റീന ആരാധകര്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്‍റെ വീഡിയോയയും നേരത്തെ തന്നെ വൈറലായിരുന്നു
എന്തിരുന്നാലും 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനാണ് മെസിയും സംഘവും ഇത്തവണ ഖത്തറില്‍ ഇറങ്ങുന്നത്. അര്ജന്റീനയുടെ ആദ്യ മത്സരം നവംബർ 22ന് ഇന്ത്യൻ സമയം വൈകീട്ട് 3:30ക്ക് സൗദി അറേബ്യക്ക് എതിരെയാണ്.