in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ആ പ്രതീക്ഷയും അവസാനിച്ചാൽ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വൻ ദുരന്തം

ഇനി വിജയ വഴിയിലേക്ക് തിരിച്ച് വരാൻ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള അവസരം നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ്. നവംബർ അഞ്ചിന് നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ നേരിടുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. കാരണം നോർത്ത് ഈസ്റ്റിന്റെ നിലവിലെ അവസ്ഥ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്.

സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വൻ വിജയത്തോടെയാണ് തുടങ്ങിയത്. കൊച്ചിയിൽ നടന്ന ഉദ്‌ഘാടനം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് 3-1 എന്ന സ്‌കോറിനാണ് സീസണിലെ കന്നി വിജയം സ്വന്തമാക്കിയത്. എന്നാൽ തുടർന്നുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം കണ്ടെത്താനായില്ല. എടികെയോടും ഒഡീഷയോടും മുംബൈയോടും ബ്ലാസ്റ്റേഴ്സിന് കാലിടറി.

ഇനി വിജയ വഴിയിലേക്ക് തിരിച്ച് വരാൻ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള അവസരം നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ്. നവംബർ അഞ്ചിന് നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ നേരിടുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. കാരണം നോർത്ത് ഈസ്റ്റിന്റെ നിലവിലെ അവസ്ഥ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്.

നിലവിൽ 4 മത്സരങ്ങൾ കളിച്ച നോർത്ത് ഈസ്റ്റിന് ഒരു വിജയം പോലും നേടാനായിട്ടില്ല. എന്തിന് ഒരു സമനില പോലും അവർക്കില്ല. ഇത് വരെ പോയിന്റ് ബോർഡ് തുറന്നിട്ട പോലുമില്ല. സീസണിൽ ഇത് വരെ ട്രാക്കിലെത്താത്ത നോർത്ത് ഈസ്റ്റിന് മുന്നിൽ ബ്ലാസ്റ്റേഴ്സിന് നൽകുന്ന മുൻതൂക്കമാണ് ഇത്.

എന്നാൽ നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരം വിജയിക്കാനായില്ല എങ്കിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധങ്ങൾ ഉയരാനുള്ള സാധ്യതകളുണ്ട്. സീസണിൽ ഇത് വരെ ഒരു പോയിന്റ് പോലും നേടാനാവാത്ത നോർത്ത് ഈസ്റ്റിനെതിരെ പോലും വിജയിക്കാനായില്ലല്ലോ എന്ന പ്രതിഷേധം തന്നെയായിയിരിക്കും ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുക.

അതിനാൽ നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയത്തിൽ കുറഞ്ഞതെന്നും പ്രതീക്ഷിക്കുന്നില്ല. ആരാധകരും. കാരണം നോർത്ത് ഈസ്റ്റിനെതിരെയും വിലപ്പെട്ട 3 പോയിന്റുകൾ നേടാനായില്ലെങ്കിൽ കളിക്കാരുടെ ആത്മവിശ്വാസം പോലും നഷ്ടപ്പെട്ട് പോകും. പിന്നീട് ട്രാക്കിലെത്താൻ ബ്ലാസ്റ്റേഴ്സും ഏറെ പണിപെടും. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെതിരെ വലിയ വിജയം നേടി തിരിച്ച് വരട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകരും.

“ഓ മെസ്സി ഒക്കെ കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നുണ്ടോ” എന്നു ചോദിച്ച പെൺകുട്ടി ശ്ശേ!ഇവാൻ വുക്കമനോവിച്ചിനെ അറിയില്ലേ, ഞങ്ങടെ ആശാൻ ” എന്നു ചോദിക്കുന്ന നിലയിൽ എത്തിയ കഥ

വീഡിയോ -ലോകശ്രദ്ധ നേടി കേരളത്തിലെ മെസ്സിയുടെ കട്ട്‌ഔട്ട്‌