in ,

LOVELOVE CryCry LOLLOL OMGOMG AngryAngry

അമേരിക്കയിൽ ലയണൽ മെസ്സിയുടെ അരങ്ങേറ്റ തിയ്യതി പ്രഖ്യാപിച്ചു; ആദ്യ മത്സരം ഇന്ത്യൻ സമയം പുലർച്ചെ 5:30 ന്

യൂറോപ്പിനെ അപേക്ഷിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലല്ല അമേരിക്കൻ ലീഗ് ആരംഭിക്കുന്നത്. ഫെബ്രുവരി മുതൽ ഒക്ടോബർ വരെയാണ് അമേരിക്കയിലെ ഫുട്ബോൾ സീസൺ.

സൂപ്പർ താരം ലയണൽ മെസ്സിയുടെ അമേരിക്കയിലെ അരങ്ങേറ്റ തിയ്യതി പ്രഖ്യാപിച്ചു. ജൂലൈ 22 ന് ഫ്ലോറിഡയിൽ വെച്ച്‌ നടക്കുന്ന മത്സരത്തിൽ ക്രിസ് അസുലുമായുള്ള മത്സരത്തിലാണ് മെസ്സിയുടെ അമേരിക്കൻ അരങ്ങേറ്റം. ഇന്ത്യൻ സമയം പുലർച്ചെ 5:30 നാണ് ഈ മത്സരം.

യൂറോപ്പിനെ അപേക്ഷിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലല്ല അമേരിക്കൻ ലീഗ് ആരംഭിക്കുന്നത്. ഫെബ്രുവരി മുതൽ ഒക്ടോബർ വരെയാണ് അമേരിക്കയിലെ ഫുട്ബോൾ സീസൺ.

നിലവിൽ മേജർ ലീഗ് സോക്കർ നടന്ന് കൊണ്ടിരിക്കുകയാണ്. അതിനാൽ മെസ്സിക്ക് മുന്നിലുള്ളത് പുതിയ സീസണല്ല.

നിലവിൽ മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റൻ കോൺഫറൻസിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്റർ മിയാമിയുള്ളത്. എന്നാൽ മേജർ ലീഗ് സോക്കറിൽ റിലഗേഷൻ ഇല്ലാത്തതിനാൽ മെസ്സിയുടെ ടീം തരംതാഴ്ത്തപ്പെടില്ല.

കഴിഞ്ഞ ദിവസമാണ് ആരാധകരെ ഞെട്ടിച്ച് മെസ്സി മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോകുന്നത്. താരത്തിന് യൂറോപ്പിൽ നിന്നും ഓഫർ ലഭിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് താരം അമേരിക്കയിലേക്ക് പോകുന്നത്.

ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആന മണ്ടത്തരം; ബ്ലാസ്റ്റേഴ്‌സ് ചെയ്യുന്നത് ആന മണ്ടത്തരമല്ല, അതുക്കും മേലേ….

ഹോർമിപാമിന് പുറമെ പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ മറ്റൊരു ഓഫർ കൂടി വാഗ്ദാനം ചെയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്