in , , , ,

AngryAngry OMGOMG CryCry LOLLOL LOVELOVE

ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആന മണ്ടത്തരം; ബ്ലാസ്റ്റേഴ്‌സ് ചെയ്യുന്നത് ആന മണ്ടത്തരമല്ല, അതുക്കും മേലേ….

ഹോർമിയെ മോഹൻ ബഗാന് കൊടുത്ത് പകരം പ്രീതം കോട്ടലി ലിനെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഈ നീക്കത്തെ ബ്ലാസ്റ്റേഴ്‌സിന്റെ മണ്ടത്തരമെന്ന് ആരാധകർ വിശേഷിപ്പിക്കാൻ തക്കതായ കാരണങ്ങളുമുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് യുവ പ്രതിരോധ താരം ഹോർമിപാമിനെ വിറ്റ് ഒരു സ്വാപ് ഡീലിനൊരുങ്ങുന്നു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ ക്ലബ്‌ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമായാണ് ആരാധകർ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. ഹോർമിയെ മോഹൻ ബഗാന് കൊടുത്ത് പകരം പ്രീതം കോട്ടലി ലിനെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഈ നീക്കത്തെ ബ്ലാസ്റ്റേഴ്‌സിന്റെ മണ്ടത്തരമെന്ന് ആരാധകർ വിശേഷിപ്പിക്കാൻ തക്കതായ കാരണങ്ങളുമുണ്ട്.

ഹോർമി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കണ്ട് പിടുത്തമാണ്. രണ്ട് സീസണുകൾക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം ആരാധകരുടെ കീഴടക്കുന്ന പ്രകടനങ്ങളാണ് കാഴ്ച വെച്ചത്.

ഇത്തരത്തിൽ ക്ലബ്‌ വളർത്തിയെടുത്ത ഒരു താരത്തെ എന്തിനാണ് വിറ്റഴിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. മറ്റ്‌ ക്ലബ്ബുകൾ യുവതാരങ്ങളെ വളർത്തിയെടുക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് 22 കാരനായ താരത്തെ വിറ്റ് പകരം 29 കാരനെയാണ് ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വരുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ക്ലബ്ബുകൾ അവർ വളർത്തിയെടുക്കുന്ന താരങ്ങളെ വിൽക്കാറുണ്ട്. അതൊക്കെ മോഹവിലയ്ക്കാണ് വിറ്റഴിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഹോർമിപാമിനെയ കൊടുക്കുന്നതിന് പുറമെ പ്രീതത്തെ സ്വന്തമാക്കാൻ ട്രാൻസ്ഫർ ഫീയും നൽകുന്നുണ്ട് എന്നതാണ് കൗതുകം.

കൂടാതെ ഹോർമിയ്ക്ക് കേവലം 20 വയസ്സ് മാത്രം പ്രായമുള്ളതിനാൽ താരത്തെ ഇനിയും ഉപയോഗിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കും. എന്നാൽ 29 കാരനായ പ്രീതം ഇനിയും മികച്ച ഫോമിൽ എത്ര സീസണുകൾ കളിക്കുമെന്നത് സംശയമാണ്.

ഇനി ടീമിൽ വേണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്, നിഷു കുമാർ ബ്ലാസ്റ്റേഴ്‌സ് ടീം വിട്ട് മറ്റൊരു ക്ലബ്ബിൽ ചേർന്നു

അമേരിക്കയിൽ ലയണൽ മെസ്സിയുടെ അരങ്ങേറ്റ തിയ്യതി പ്രഖ്യാപിച്ചു; ആദ്യ മത്സരം ഇന്ത്യൻ സമയം പുലർച്ചെ 5:30 ന്