in , , , ,

AngryAngry CryCry OMGOMG LOLLOL LOVELOVE

ഹോർമിപാമിന് പുറമെ പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ മറ്റൊരു ഓഫർ കൂടി വാഗ്ദാനം ചെയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

ഏതായാലും ഹോർമിപാമിനെ വിൽക്കുന്നതിനോട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിയോജിപ്പിലാണ്. അതിനാൽ ഈ ഡീൽ നടന്നാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധം ആരാധകരുടെ ഭാഗത്ത് നിന്നും ഉയരാൻ സാധ്യതയുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ യുവ പ്രതിരോധ താരം ഹോർമിപാമിനെ മോഹൻ ബഗാന് നൽകി അവരുടെ പ്രതിരോധ താരമായ പ്രീതം കോട്ടലിനെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കത്തിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും കടുത്ത വിമർശനം ഉയരുന്നുണ്ട്.

22 കാരനായ ഹോർമിയെ കൊടുത്ത് 29 വയസ്സുള്ള പ്രീതം കോട്ടലിനെ വാങ്ങിക്കുന്നതിൽ ബ്ലാസ്റ്റേഴ്സിന് എന്ത് ലാഭമാണുള്ളത് എന്ന ചോദ്യം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉയർത്തുന്നത്. കൂടാതെ പ്രീതം കോട്ടലിനേക്കാൾ മികച്ച താരമാണ് ഹോർമിയെന്നും അതിനാൽ ഈ ഡീൽ ആവശ്യമില്ലെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പ്രീതം കോട്ടലിനെ സ്വന്തമാക്കുന്നതിൽ നിന്നും ഹോർമിയെ വിറ്റഴിക്കുന്നതിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്. ഹോർമിപാമിനെ കൂടാതെ പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ തുക കൂടി മുടക്കാൻ തയ്യാറാണെന്നാണ് വിവരങ്ങൾ. അതായത് ഹോർമിയെയും കൂടാതെ കുറച്ച് പണവും ചെലവഴിച്ചാണ് ബ്ലാസ്റ്റെർസ് പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ പോകുന്നതെന്നർത്ഥം.

ഏതായാലും ഹോർമിപാമിനെ വിൽക്കുന്നതിനോട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിയോജിപ്പിലാണ്. അതിനാൽ ഈ ഡീൽ നടന്നാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധം ആരാധകരുടെ ഭാഗത്ത് നിന്നും ഉയരാൻ സാധ്യതയുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസൺ മുതൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന താരമാണ് പ്രീതം കോട്ടൽ. എന്നാൽ അന്ന് ബ്ലാസ്റ്റേഴ്സിന് അത് സാധിച്ചിരുന്നില്ല. ഇതോടെയാണ് സ്വാപ്പ് ഡീൽ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് പോകുന്നത്.

അമേരിക്കയിൽ ലയണൽ മെസ്സിയുടെ അരങ്ങേറ്റ തിയ്യതി പ്രഖ്യാപിച്ചു; ആദ്യ മത്സരം ഇന്ത്യൻ സമയം പുലർച്ചെ 5:30 ന്

ഇതിനേക്കാൾ ഭേദം അൽ- നസ്ർ; മെസ്സിയുടെ പുതിയ ക്ലബ് ഇന്റർ മിയാമിയുടെ സ്റ്റേഡിയവും അതിന്റെ സുരക്ഷയും കണ്ടോ