in , , , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ലൂക്ക് ബ്രട്ടനെ ബ്ലാസ്റ്റേഴ്‌സിലേക്ക്?? സത്യാവസ്ഥ ഇതാണ് …

എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക്കരും ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനായുള്ള കാത്തിരിപ്പിലാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു.

എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക്കരും ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനായുള്ള കാത്തിരിപ്പിലാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു.

ഒട്ടേറെ ദിവസങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കേറ്റ ഓസ്ട്രേലിയൻ മുന്നേറ്റ താരമായ ജൗഷുവ സോട്ടിരിയോയുടെ പകരക്കാരനെ ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട്. അത്തരമൊരു റിപ്പോർട്ടായിരുന്നു ഇന്ന് പുറത്ത് വന്നത്.

ഐഎസ്എലിലേക്ക് വരുന്ന ഏഷ്യൻ കോട താരങ്ങളെ പറ്റി കൃത്യമായി റിപ്പോർട്ടുകൾ പങ്കുവെക്കുന്ന ഷാൻനെനിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴ് ഓസ്ട്രേലിയൻ ഡിഫെൻസീവ് മിഡ്ഫീൽഡർ ലൂക്ക് ബ്രട്ടനെ സ്വന്തമാക്കാനായുള്ള നീക്കങ്ങളിലാണ്.

പക്ഷെ ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം ഈ ട്രാൻസ്ഫർ അപ്ഡേറ്റ് വ്യാജമാണെന്നാണ്. ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒരു വിദേശ ഡിഫെൻസീവ് മിഡ്ഫീൽഡറെ സാധ്യതയില്ലാത്തത് കൊണ്ടായിരിക്കണം മാർക്കസ് ഇങ്ങനെ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

https://youtu.be/WCNBilyRADk

ലൂക്ക് ബ്രട്ടനെ നിലവിൽ പന്ത് തട്ടുന്നത് ഓസ്ട്രേലിയൻ വമ്പന്മാരായ സിഡ്നി എഫ്സിക്കാണ്. താരം 2019 മുതൽ സിഡ്നിക്ക് വേണ്ടിയാണ് കളിക്കുന്നത്. താരം ഏകദേശം 79 ഓളം മത്സരങ്ങൾ സിഡ്നി എഫ്സിക്കായി കളിച്ചിട്ടുണ്ട്.

ഒരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ചു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അകാംക്ഷ നിറയ്ക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

റോണോയുടെ അൽ നാസറുമായി ബ്ലാസ്റ്റേഴ്‌സ് കളിക്കുമോ സത്യാവസ്ഥ എന്ത്..?

എല്ലാ കിരീടവും ബ്ലാസ്റ്റേഴ്‌സിനൊപ്പം നേടണം; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്….