in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

എല്ലാ കിരീടവും ബ്ലാസ്റ്റേഴ്‌സിനൊപ്പം നേടണം; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ഐഎസ്എൽക്ലബ്ബിന്റെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുക എന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ഐഎസ്എൽക്ലബ്ബിന്റെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുക എന്നതാണ്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സഹൽ അബ്ദുൽ സമദുമായുള്ള സ്വാപ്പ് ഡീലിലൂടെ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ടുവന്ന പ്രതിരോധ താരമാണ് പ്രീതം കോട്ടൽ.

ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സിൽ ചേർന്നതിനു ശേഷമുള്ള ആദ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രീതം കോട്ടൽ. ബ്ലാസ്റ്റേഴ്‌സിനൊപ്പം എല്ലാ ട്രോഫികളും സ്വന്തമാക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് പ്രീതം കോട്ടലുള്ളത്.

“ഈ ക്ലബ്ബിനൊപ്പം എല്ലാ ട്രോഫികളും നേടുക എന്നതാണ് എന്റെ പദ്ധതി, പക്ഷേ അത് നേടുന്നതിന് ഞങ്ങൾ ഒരു ടീമായി പ്രവർത്തിക്കേണ്ടത് എളുപ്പമുള്ള കാര്യമല്ല” എന്നാണ് പ്രീതം പറഞ്ഞത്. താരം ഇതിന് മുൻപ് ബ്ലാസ്റ്റേഴ്‌സിൽ ചേർന്നതിനു ശേഷമുള്ള ആരാധകരുടെ പിന്തുണയും കുറിച് സംസാരിച്ചിരുന്നു. ആ ലേഖനം വായിക്കുവാനയുള്ള ലിങ്ക്:-https://aaveshamclub.com/pritam-kotal-latest-interview/

https://youtu.be/Xi0SqoUBDlQ

എന്തിരുന്നാലും താരവും കേരള ബ്ലാസ്റ്റേഴ്‌സും വരാൻ പോകുന്ന 132മത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ്. ഇതിനെ ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 14ന് ഗോകുലം കേരള എഫ്സിയുമയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

ലൂക്ക് ബ്രട്ടനെ ബ്ലാസ്റ്റേഴ്‌സിലേക്ക്?? സത്യാവസ്ഥ ഇതാണ് …

പ്രഖ്യാപിച്ച ലക്ഷ്യത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് വീണ്ടും അടുകുന്നു❤‍?…