in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശെരിക്കും ഞെട്ടിച്ചു?; എന്റെ ലക്ഷ്യം ഇതാണ്… പ്രീതം തുറന്നു പറയുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴുള്ളത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ താരങ്ങളെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

അതിലൊന്നായിരുന്നു സ്വാപ്പ് ഡീലിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് താരമായിരുന്ന പ്രീതം കോട്ടലിനെ സ്വന്തമാക്കിയത്. ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സിൽ ചേർന്നതിനു ശേഷമുള്ള താരത്തിന്റെ ആദ്യ അഭിമുഖം പുറത്ത് വന്നിരിക്കുകയാണ്.

താരം ബ്ലാസ്റ്റേഴ്സിൽ ചേർന്നതിന് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണത്തെ കുറിച്ച് അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് പ്രീതം കോട്ടൽ. താൻ ബ്ലാസ്റ്റേഴ്‌സിൽ വന്നത്തിന് ശേഷം ഒട്ടനവധി മെസ്സേജുകളാണ് വന്നത് എന്നും ആദ്യമായിടാണ് താരത്തിന് ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നത്തുമെന്നുമാണ് പ്രീതം പറഞ്ഞിരിക്കുന്നത്.

“യഥാർത്ഥത്തിൽ എനിക്കി ഇത്രയധികം മെസ്സേജുകൾ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആ മെസ്സേജുകൾ വായിക്കുമ്പോളും ആരാധകരുടെ പ്രതികരണം കാണുമ്പോളും, ഇത്തരമൊരു സ്വീകരണം എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മികച്ച പ്രകടനം കാഴ്ച്ചവെച്ചും ആരാധകർക്ക് ട്രോഫി നേടി കൊടുന്നതിലൂടെയും എനിക്കി ആരാധകരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു” എന്നാണ് പ്രീതം പറഞ്ഞിരിക്കുന്നത്.

https://youtu.be/bDj8-w03aYk

എന്തിരുന്നാലും പ്രീതം കോട്ടലും കേരള ബ്ലാസ്റ്റേഴ്‌സും വരാൻ പോകുന്ന 132മത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായിയുള്ള പ്രീ സീസൺ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ ആരംഭിച്ചിരുന്നു.

താരങ്ങളുടെ രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി നാളെ, കിടിലൻ നീക്കവുമായി ഐഎസ്എൽ വമ്പന്മാർ…

അവൻ ഇന്ത്യൻ ഫുട്ബോളിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ?; യുവ താരത്തെ പുകഴ്ത്തി ഇന്ത്യൻ പരിശീലകൻ.