ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളാണേൽ വരാൻ പോകുന്ന 132മത് ഡ്യൂറൻഡ് കപ്പിനുള്ള ഒരുക്കങ്ങളിലാണ്.
നാളെയാണ് ഡ്യൂറൻഡ് കപ്പ് കളിക്കുന്ന എല്ലാ ടീമുകളും അവരുടെ താരങ്ങളുടെ രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി. ഇപ്പോഴ് ഡ്യൂറൻഡ് കപ്പ് കളിക്കുന്ന എല്ലാ ടീം മാനേജ്മെന്റും ഇതിനു പിന്നാലെയാണ്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ഒരു കിടിലൻ നീകമാണ് നടത്തുന്നത്. വരാൻ പോകുന്ന ഡ്യൂറൻഡ് കപ്പിൽ മോഹൻ ബഗാൻ വേണ്ടി വിദേശ താരം ഹ്യൂഗോ ബൗമസ് മാത്രമേ കളിക്കുകയുള്ളു എന്നാണ്.
പക്ഷെ ഫ്ലോറന്റിൻ പോഗ്ബയും കൂടി ഡ്യൂറൻഡ് കപ്പ് കളിക്കാൻ സാധ്യതയുണ്ട്. കാരണം താരത്തിന്റെ ഡ്യൂറൻഡ് കപ്പിലെ പ്രകടനത്തെ വിലയിരുത്തിയായിരിക്കും ഐഎസ്എൽ ടീമിലെക്ക് താരത്തെ എടുക്കുവായെന്ന് മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു.
അതുകൊണ്ട് തന്നെ ഫ്ലോറന്റിൻ പോഗ്ബയും സ്‌ക്വാഡിൽ ഇടം നേടാൻ സാധ്യതയുണ്ട്. എന്തിരുന്നാലും വിദേശ താരങ്ങളുടെ എണ്ണം കുറിച്ച് ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നത് മോഹൻ ബഗാൻ ഏറെ ഗുണം ചെയ്യും.