എന്തായിരുന്നൊ ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം അതിലേക് ബ്ലാസ്റ്റേഴ്‌സ് പടി പടിയായി ഓരോ ദിവസം മുന്നോട്ട് കുത്തിക്കുകയാണ് എന്നാണ് ഓരോ ദിവസവും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മികച്ച യുവ താരങ്ങളെ കണ്ടെത്തി അവർക്ക് വേണ്ട എല്ലാ സഹായങ്ങൾ നടത്തി ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ താരങ്ങളെ ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയിലേക്ക് നൽകുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനൊവിച്ചും സ്പോർട്ടിങ് ഡയറക്ടർ കരോലിൻസൊക്കെ പറഞ്ഞിരുന്നു.
അങ്ങനെ വളർന്നു വന്ന താരങ്ങളാണ് നിഹാൽ, വിബിൻ സഹൽ അബ്ദുൽ സമദ്, സച്ചിൻ സുരേഷ് തുടങ്ങിയവ. ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സ് ആരാധരെ തേടിയൊരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 15 അക്കാദമിയിലെ കളിക്കാരായ മിർസാൻ മുഹമ്മദു , ജീവൻ വിക്കും ഇന്ത്യയുടെ വരാൻ പോകുന്ന അണ്ടർ 16 സാഫ് കപ്പ് ചാമ്പ്യന്ശിപ്പിന്റെ സാധ്യത സ്‌ക്വാഡിൽ ഇടം നേടിയിരിക്കുകയാണ്.
ഇത് എല്ലാ മലയാളികൾക്ക് ഒരു അഭിമാനകരമായ വാർത്ത തന്നെയാണ്. സാഫ് അണ്ടർ 16 സാഫ് കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് ഔദ്യോഗികമായി ഉടൻ തന്നെ മാനേജമെന്റ് അറിയിക്കും. ഈ ഇരു താരങ്ങളും സ്‌ക്വാഡിൽ ഉണ്ടാക്കണമേയെന്ന പ്രതിക്ഷയിലാണ് ആരാധകർ.