ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ അഞ്ച് താരങ്ങൾ ഏഷ്യൻ കപ്പിനുള്ള സാധ്യത ടീമിൽ ഇടം പിടിച്ചിരിക്കുകയാണ്
ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പർ സച്ചിൻ സുരേഷ്, പ്രതിരോധ താരം ഹോർമിപ്പാം, മധ്യനിര താരങ്ങളായ വിബിൻ മോഹൻ, ജീക്സൺ മുന്നേറ്റ താരം രാഹുൽ കെപി എന്നിവരാണ് ഇപ്പോഴ് ഏഷ്യൻ കപ്പിനുള്ള സാധ്യത ടീമിൽ ഇടം പിടിച്ചിരിക്കുന്നത്.
ഇതിൽ രാഹുൽ കെപിയുടെയും ജീക്സൺ സിങും സാധ്യത സ്‌ക്വാഡിൽ ഉൾപ്പെട്ടത് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ബാക്കി മൂന്ന് പേരുടെയും പേർ സാധ്യത സ്‌ക്വാഡിൽ ഇടം പിടിച്ചത്.
എന്തിരുന്നാലും ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് ഉടൻ തന്നെ പുറത്ത് വരുന്നതായിരിക്കും. ഈ അഞ്ച് പേർക്കും ഇന്ത്യയുടെ ഏഷ്യൻ കപ്പ് സ്‌ക്വാഡിൽ ഇടം ലഭിക്കണമേ എന്ന പ്രാർഥനയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകറുള്ളത്.