ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാക്കിയാണ് അവരുടെ ഏറ്റവും പ്രിയപ്പെട്ട താരം സഹൽ അബ്ദുൽ സമദിന്റെ ടീം വിടൽ.താരം റെക്കോർഡ് തുകക്കാണ് മോഹൻ ബഗാനിൽ എത്തിയത്.
ഇപ്പോൾ സഹലിന് സന്തോഷം വരുന്ന കാര്യം കൂടി ചെയ്തിരിക്കുകയാണ് ക്ലബ് മാനേജ്‌മെന്റ്. സഹല്‍ മോഹന്‍ ബഗാനില്‍ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ റോളിലായിരിക്കും കളിക്കുക. ഇക്കാര്യം സഹല്‍ അബ്ദുള്‍ സമദ് തന്നെയാണ് വെളിപ്പെടുത്തിയത്.
ബ്ലാസ്റ്റേഴ്സിൽ പല റോളിലാണ് സഹൽ കളിച്ചത് അത് സഹലിന് ഒരു ഭാഗ്യ പരീക്ഷണമായിരുന്നു.സഹൽ നിലവിൽ മോഹൻ ബഗാന്റെ പ്രധാന താരമാണ്.
മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് എന്നെ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ റോളില്‍ ഉപയോഗിക്കാനുള്ള അവരുടെ പദ്ധതി വെളിപ്പെടുത്തി. അത് വളരെ പ്രോത്സാഹജനകമായിരുന്നു. ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മികച്ചതായി തോന്നിയെന്ന് സഹല്‍ വെളിപ്പെടുത്തി.