കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രീയപ്പെട്ട താരമാണ് ഉറുഗ്വേയൻ മധ്യനിര താരം അഡ്രിയാൻ ലൂണ. കഴിഞ്ഞ മൂന്ന് സീസണിലായി താരം ബ്ലാസ്റ്റേഴ്‌സിനൊപ്പമാണുള്ളത്. ഇവാനാശാന്റെ വജ്രായുദ്ധമായിരുന്ന ലൂണ എന്ന് തന്നെ പറയണം.
ഇപ്പോളിത ഇവാനാശാനെ വാന്നോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ലൂണ. കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലായ ജിൻജർ മീഡിയ എന്റർടൈൻമെന്റ്മായുള്ള അഭിമുഖത്തിലാണ് ലൂണ ആശാനെ കുറിച് സംസാരിച്ചത്.
“ഇവാനാശാനായിരുന്നു എന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്, ഞാൻ ഏറ്റവുമധികം സ്നേഹിച്ചിരുന്നു രാജ്യത്തേക്ക്, പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹം ഞങ്ങൾക്ക് ഒരു സുഹൃത്തിനെപ്പോലെയാണ്. ഇത് പ്രധാനമാണ് കാരണം നിങ്ങൾ ആഗ്രഹിക്കുന്നതെന്തും സംസാരിക്കാൻ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.“ എന്നാണ് ലൂണ പറഞ്ഞിരിക്കുന്നത്.
എന്തിരുന്നാലും ലൂണ ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമോ എന്നതിൽ ഇതുവരെ ഒരു ഔദ്യോഗികമായ വ്യക്തത പുറത്ത് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകർ ഇനി ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് താരത്തെ നിലനിർത്തുമോ എന്നതിനെ ബന്ധപ്പെട്ടാണ്.