ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ രണ്ടാം മത്സരത്തിലും വിജയിചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച നടന്ന വാശിയേറിയ പോരട്ടത്തിൽ ജംഷഡ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിനനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം.
ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയായിരുന്നു. ഒരു മികച്ച ടീം വർക്കിനോടുവില്ലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് വിജയ ഗോൾ പിറന്നത്.
ദിമിട്രിയോസ് ഡയമന്റകോസിന്റെ അസിസ്റ്റിൽ അഡ്രിയാൻ ലൂണ ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് താഴെ ഇടത് മൂലയിലേക്ക് പായിച്ച വലത് കാൽ ഷോട്ട് വല തുളക്കുകയായിരുന്നു. ഗോൾകീപ്പർ രഹനേഷ് പന്ത് സേവ് ചെയ്യാൻ ശ്രമിച്ചെങ്കിലും ബലം കണ്ടില്ല.
അഡ്രിയാൻ ലൂണ നേടിയ തകർപ്പൻ ഗോളിന്റെ വീഡിയോ ഇതാ…
? | WATCH : A brilliant strike by Kerala Blasters FC's captain Adrian Luna #ISL | #IndianFootball pic.twitter.com/4jGQAbckHI
— 90ndstoppage (@90ndstoppage) October 1, 2023
ഇപ്പോൾ നേടിയ ഗോളിന് സമാനമായ ടിക്കി ടാക്ക ഗോൾ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനെതിരെ തന്നെ നേടിയിരുന്നു. ആ ഗോളും സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചരിച്ചിരുന്നു. ആ ഗോളും അഡ്രിയാൻ ലൂണ തന്നെയായിരുന്നു നേടിയിരുന്നത്.