in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

എനിക്കൊപ്പം അവനും വേണം; സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ മിയാമി ഉടമകൾക്ക് നിർദേശം നൽകി മെസ്സി

തന്റെ സഹതാരങ്ങൾ താൻ കളിക്കുന്ന ടീമിലെത്തിക്കാൻ പരമാവധി ശ്രമിക്കുന്ന താരമാണ് ലയണൽ മെസ്സി. അതിന് ഉദാഹരണമാണ് അദ്ദേഹം മിയാമിയിലേക്ക് തന്റെ സഹതാരങ്ങളും സുഹൃത്തുക്കളുമായ ജോർഡി ആൽബ, ബുസ്ക്കറ്റ്സ് എന്നിവരെ അദ്ദേഹം ഇടപെട്ട് ടീമിലെത്തിച്ചത്.

തന്റെ സഹതാരങ്ങൾ താൻ കളിക്കുന്ന ടീമിലെത്തിക്കാൻ പരമാവധി ശ്രമിക്കുന്ന താരമാണ് ലയണൽ മെസ്സി. അതിന് ഉദാഹരണമാണ് അദ്ദേഹം മിയാമിയിലേക്ക് തന്റെ സഹതാരങ്ങളും സുഹൃത്തുക്കളുമായ ജോർഡി ആൽബ, ബുസ്ക്കറ്റ്സ് എന്നിവരെ അദ്ദേഹം ഇടപെട്ട് ടീമിലെത്തിച്ചത്.

ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ടീമിലെത്തിക്കാൻ ഇന്റർ മിയാമി ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് മെസ്സി. റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ മധ്യനിര താരം ലൂക്കാ മോഡ്രിച്ചിനെ ടീമിലെത്തിക്കാനാണ് മെസ്സി മിയാമി ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ റയലിൽ കളിക്കുന്ന മോഡ്രിച്ചിന് ഈ സീസണോട് കൂടി റയലിൽ കരാർ അവസാനിക്കും. ഈ കരാർ പൂർത്തിയായതിന് ശേഷമുള്ള അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരിക്കും മിയാമി മോഡ്രിച്ചിന് വേണ്ടിയുള്ള ശ്രമം നടത്തുക. മെസി ആവശ്യപ്പെട്ട താരങ്ങളെ മിയാമി ഇതിനോടകം ടീമിലെത്തിച്ചതിനാൽ മോഡ്രിച്ചിനെയും മയാമി ടീമിലെത്തിക്കുമെന്നുറപ്പാണ്.

38 കാരനായ മോഡ്രിച്ച് 2012 മുതൽ റയലിന്റെ താരമാണ്. അവർക്കായി 300 ഓളം മത്സരങ്ങൾ കളിച്ച മോഡ്രിച്ച് റയലിന്റെ നിരവധി കിരീടങ്ങൾക്കും നിർണായക പങ്ക് വഹിച്ച താരമാണ്.

ഡൈനാമോ സഗ്രെബ്, ടോട്ടൻ ഹാം തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ഈ സീസണ് ശേഷം റയൽ താരവുമായി കരാർ പുതുക്കാൻ സാധ്യതയില്ലാത്തതിനാൽ താരം മയാമിയിലേക്ക് പോകാൻ തന്നെയാണ് സാദ്ധ്യതകൾ.

ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭിര ടീം വർക്ക്‌ ഗോൾ🔥; ലൂണയുടെ തകർപ്പൻ ഫിനിഷിങ്… വീഡിയോ കാണാം…

രണ്ട് കിടിലൻ യുവതാരങ്ങളെ റാഞ്ചാൻ റയൽ; റഡാറിൽ ബ്രസീലിയൻ താരവും