in , ,

LOLLOL OMGOMG LOVELOVE

രണ്ട് കിടിലൻ യുവതാരങ്ങളെ റാഞ്ചാൻ റയൽ; റഡാറിൽ ബ്രസീലിയൻ താരവും

യുവതാരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ ഏറെ കൃത്യത പുലർത്തുന്ന ടീമാണ് റയൽ മാഡ്രിഡ്‌. ഇതിനോടകം നിരവധി യുവതാരങ്ങളെ വളർത്തി വലുതാക്കിയ റയൽ രണ്ട് യുവതാരങ്ങളെ കൂടി ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ.

യുവതാരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ ഏറെ കൃത്യത പുലർത്തുന്ന ടീമാണ് റയൽ മാഡ്രിഡ്‌. ഇതിനോടകം നിരവധി യുവതാരങ്ങളെ വളർത്തി വലുതാക്കിയ റയൽ രണ്ട് യുവതാരങ്ങളെ കൂടി ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ.

പ്രീമിയർ ലീഗ് ക്ലബ്‌ ന്യൂ കാസിൽ യുണൈറ്റഡിന്റെ അലക്സാണ്ടർ ഐസാക്കിനെയും ബ്രൂണോ ഗ്യുമാറസിനെയുമാണ് സ്പാനിഷ് വമ്പന്മാർ ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ്ലീഗിലെ ഇരുവരുടെയും പ്രകടനങ്ങൾ നിരീക്ഷിക്കാൻ ഒരു സംഘത്തെ അയക്കാനും റയൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

25 കാരനായ ഗ്യുമാറസ് മിഡ്‌ഫീൽഡിലെ ഏത് പൊസിഷനും കൈകാര്യം ചെയ്യാൻ കെൽപ്പുള്ള താരമാണ്.ബ്രസീൽ ദേശീയ ടീമിനായും ഈ യുവതാരം ബൂട്ടണിഞ്ഞിട്ടുണ്ട്.

24 കാരനായ ഐസക് നിലവിൽ ന്യൂ കാസിലിന്റെ ഗോളടി യന്ത്രമാണ്. സ്വീഡിഷ് താരമായ ഐസാക്കിനെ സ്വന്തമാക്കുന്നതിലൂടെ മുന്നേറ്റനിരയിലെ പ്രശ്നങ്ങൾ മറികടക്കാമെന്നും റയൽ പ്രതീക്ഷിക്കുന്നു.

നിലവിൽ ഇരുവരുടെയും പ്രകടനങ്ങൾ വിലയിരുത്താൻ റയൽ ഒരു സംഘത്തെ ഇംഗ്ലണ്ടിലേക്ക് അയച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ റിപ്പോർട്ട്‌ അനുസരിച്ചായിരിക്കും റയലിന്റെ ഭാവി പദ്ധതി.

എനിക്കൊപ്പം അവനും വേണം; സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ മിയാമി ഉടമകൾക്ക് നിർദേശം നൽകി മെസ്സി

ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം തിരികെ എത്തുന്നു😍