in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഇവാൻ ആശാന്റെ പ്ലാൻ വിജയിച്ചു; വിമർശകർക്ക് ഇനി വായയടക്കാം

സൂപ്പർ കപ്പിലും ഡ്യുറണ്ട് കപ്പിലും നമ്മൾ കണ്ട സച്ചിനല്ല, മറിച്ച് പക്വവനായ ഒരു ഗോൾ കീപ്പറായി സച്ചിൻ ഇപ്പോൾ മാറിയിരിക്കുകയാണ്. അതിനുള്ള കാരണം ഇവാൻ ആശാൻ ആ താരത്തിൽ അർപ്പിച്ച വിശ്വാസം തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ പലർക്കും അതൃപ്തിയുണ്ടാക്കിയ കാര്യമാണ് സച്ചിൻ സുരേഷിനെ ബ്ലാസ്റ്റേഴ്‌സ് ഫസ്റ്റ് ചോയ്സ് ഗോൾ കീപ്പർ ആക്കിയത്. ഇക്കഴിഞ്ഞ ഡ്യുറണ്ട് കപ്പിലും സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വല കാത്ത സച്ചിൻ സുരേഷിന്, മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചിരുന്നില്ല.

അതിനാൽ, സച്ചിൻ സുരേഷിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതിന് പോലും പല ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും വിയോജിപ്പുണ്ടായിരുന്നു. എന്നാൽ സച്ചിന്റെ കഴിവിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് വിശ്വാസം ഉണ്ടായിരുന്നു. സച്ചിന് മേൽ ആശാൻ അർപ്പിച്ച വിശ്വാസം തന്നെയാണ് സച്ചിനെ ഐഎസ്എല്ലിലും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ കീപ്പർ ആക്കാൻ കാരണം.

ലാറ ശർമ, കരൺജിത് സിംഗ് എന്നിവർ ടീമിലുണ്ടായിട്ടുണ്ട് ഇവാൻ ആശാൻ ഐഎസ്എൽ പോലുള്ള വലിയ വേദിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ചോയ്സ് ഗോൾ കീപ്പറായി ഇറക്കിയത് സച്ചിനെ തന്നെയാണ്. സച്ചിന്റെ കഴിവിൽ ആശാന് അത്ര മാത്രം വിശ്വാസം ഉള്ളത് കൊണ്ടായിരിക്കും ഇത്.

ഇവാൻ ആശാൻ തന്നിൽ അർപ്പിച്ച വിശ്വാസവും തന്റെ കഴിവും ശെരിക്കും സച്ചിന് പുറത്തെടുക്കാനായത് ഇന്നലെയാണ്. ഇന്നലെ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയപ്പോൾ ഗോൾ കൂടാരത്തിന് മുന്നിൽ മിന്നും പ്രകടനം നടത്താൻ സച്ചിന് സാധിച്ചു.

സൂപ്പർ കപ്പിലും ഡ്യുറണ്ട് കപ്പിലും നമ്മൾ കണ്ട സച്ചിനല്ല, മറിച്ച് പക്വവനായ ഒരു ഗോൾ കീപ്പറായി സച്ചിൻ ഇപ്പോൾ മാറിയിരിക്കുകയാണ്. അതിനുള്ള കാരണം ഇവാൻ ആശാൻ ആ താരത്തിൽ അർപ്പിച്ച വിശ്വാസം തന്നെയാണ്.

Also read: ബ്ലാസ്റ്റഴ്സിനെതിരെ കടുത്ത അനീതി; ഇനിയെങ്കിലും നാം പ്രതികരിക്കണം

രോമാഞ്ചം🔥; “ജയിക്കാൻ പ്രചോദനമായത് ആരാധക പിന്തുണ” ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ വാക്കുകൾ ഇങ്ങനെ…

ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭിര ടീം വർക്ക്‌ ഗോൾ🔥; ലൂണയുടെ തകർപ്പൻ ഫിനിഷിങ്… വീഡിയോ കാണാം…