ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ജംഷഡ്പൂരിനെ വീഴ്ത്തി തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂരിനെ എത്തിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
മത്സര ശേഷം നടന്ന പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകൻ ഫ്രാങ്ക് ഡോവൻ പറഞ്ഞിരിക്കുന്നത് ആരാധകരുടെ പിന്തുണ മൂലമാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരിക്കുന്നത് എന്നാണ്.
“പന്ത് അവരുടെ കയ്യിൽ ആയിരുന്നപ്പോൾ പന്ത് വീണ്ടെടുക്കൽ വളരെ പ്രയാസകരമായിരുന്നു. അതിനാൽ ആദ്യ പകുതി ഞങ്ങൾക്ക് കഠിനമായിരുന്നു. ഞങ്ങൾ ഒരു മണിക്കൂറിലാണ് മാറിയത്. ആദ്യ പകുതിക്ക് ശേഷം ഞങ്ങൾ നിയന്ത്രണം ഏറ്റെടുത്തു.”
“ഞങ്ങൾക്ക് പന്തിൽ കൂടുതൽ നിയന്ത്രണം ലഭിച്ചു. അതിലൂടെ ഞങ്ങൾ ലൂണയിലൂടെ ഒരു അവിസ്മരണീയ ഗോൾ നേടി. ഏകപക്ഷീയമായ ആ ഒരു ഗോൾ നേടിത്തന്ന വിജയത്തിൽ ഞങ്ങൾ സന്തോഷിക്കുന്നു.” ഫ്രാങ്ക് ഡോവൻ പറഞ്ഞു.
“ആരാധകരുടെ പിന്തുണ അത്ഭുതകരമായിരുന്നു. ക്ലബ്ബും കളിക്കാരും ആ പിന്തുണയെ സ്നേഹിക്കുന്നു. അവരും ഗോൾ നേട്ടത്തിൽ ഞങ്ങളെ സഹായിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയത്തെക്കുറിച്ച് പ്രതികരിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഫ്രാങ്ക് ഡോവൻ.#KBFCJFC #ISL #ISL10 #LetsFootball #KeralaBlasters https://t.co/rHDSAqVjud
— Indian Super League (@IndSuperLeague) October 1, 2023