in , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

“ദിമിയെ നിലനിർത്തു”🥹; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനോട് ആവശ്യം ഉന്നയിച്ച് വമ്പൻ ടിഫോ ഉയർത്തി മഞ്ഞപ്പട….

കഴിഞ്ഞ കുറെ മാസമായി ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ദിമിത്രിയോസ് ഡയമൻ്റകോസിന്റെ ട്രാൻസ്ഫർ അപ്ഡേറ്റിനെ ബന്ധപ്പെട്ടായിരിക്കും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് താരത്തെ ബന്ധപ്പെട്ട് ഒട്ടനവധി അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോളിതാ ദിമിയെ ബ്ലാസ്റ്റേഴ്‌സിൽ നിലനിർത്തണം പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട. ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാൾ മത്സരത്തിനിടയിലാണ് ആരാധകർ താരത്തിന്റെ ടിഫോ ഉയർത്തി ആവശ്യം ഉന്നയിച്ചത്.

“ദിമി അവർ ഡയമണ്ട്” എന്ന തലക്കെട്ടൊടെയുള്ള വമ്പൻ ടിഫോയാണ് ആരാധകർ ഈസ്റ്റ്‌ ഗാലറിയിൽ ഉയർത്തിയത്. അതോടൊപ്പം ദിമിയുട കരാർ പുതുക്കു പറഞ്ഞുള്ള ചാന്റും. എന്തിരുന്നാലും ആരാധകരുടെ ആവശ്യം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഗൗരവമായി തന്നെ എടുക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകരുള്ളത്.

ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന താരത്തിന് ബ്ലാസ്റ്റേഴ്സ് പുതുക്കിയ ഓഫർ നൽകിയിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ വന്നത്. താരം ബ്ലാസ്റ്റേഴ്സിന്റെ പുതുക്കിയ ഓഫർ സ്വീകരിക്കുമൊ അതോ മറ്റു ക്ലബ്ബുകളുടെ ഓഫർ സ്വീകരിക്കുമൊ എന്നത് നോക്കി കാണേണ്ടത് തന്നെയാണ്.

ഇന്ത്യൻ പ്രതിരോധ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല😭; താരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ സ്വന്തമാക്കി…

ലൂണ പ്ലേ ഓഫ് കളിക്കും 🔥🔥🔥