ജനുവരി 1ന് വിന്റർ ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചത്തോടെ എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കേറ്റ് പുറത്തു പോയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ആര് എത്തുമെന്നാണ്.
ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരം അഭ്യൂഹമായിരുന്നു അൽവാരോ വാസ്‌ക്വസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരുന്നുയെന്നത്. എന്നാൽ മാർക്കസ് ഈ റിപ്പോർട്ട് വ്യാജമാണ് പറഞ്ഞു രംഗത്തു വന്നിരുന്നു.
അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ താരത്തെയല്ല പകരമൊരു മധ്യനിര താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയെന്ന സൂചന കൂടി മാർക്കസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുക മുന്നേറ്റ താരത്തെയായിരിക്കുമെന്നായിരുന്നു.
?️? Adrian Luna's replacement won't be a striker ❌ @MarcusMergulhao #KBFC pic.twitter.com/go3vsNxnss
— KBFC XTRA (@kbfcxtra) January 1, 2024
എന്നാൽ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യവെച്ചിരിക്കുന്ന താരമാരാണ് എന്നതിൽ വ്യക്തത മാർക്കസ് നൽകിയിട്ടില്ല. നിലവിൽ താരവുമായുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് നടത്തി കൊണ്ടിരിക്കുകയാണ്.