in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആരാധകർക്ക് പ്രതീക്ഷിക്കാം; ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം ഡബിൾ ധമാക്ക?

സാധാരണ ഗതിയിൽ ജനുവരിയിലെ വിന്റർ ട്രാൻസ്ഫർ വിപണിയിൽ വലിയ നീക്കങ്ങൾ നടത്താത്ത ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നിർണായക നീക്കങ്ങൾ നടത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ.

ഐഎസ്എല്ലിൽ വിന്റർ ട്രാൻസ്ഫർ വിൻഡോ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ഈ മാസം അവസാനം ഈ വിൻഡോ അടയ്ക്കുകയും ചെയ്യും. ജനുവരിയിലെ ട്രാൻസ്ഫർ വിപണിയിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ച് ടീമിന്റെ മൂർച്ച കൂട്ടാനൊരുങ്ങുകയാണ് ടീമുകൾ.

സാധാരണ ഗതിയിൽ ജനുവരിയിലെ വിന്റർ ട്രാൻസ്ഫർ വിപണിയിൽ വലിയ നീക്കങ്ങൾ നടത്താത്ത ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നിർണായക നീക്കങ്ങൾ നടത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ.

പതിവിന് വിപരീതമായി ഇത്തവണ ജനുവരിയിൽ രണ്ട് മികച്ച ട്രാൻസ്ഫറുകൾ ബ്ലാസ്റ്റേഴ്‌സ് നടത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്. അതിലൊന്ന് വിദേശ സൈനിങാവുമെന്നുറപ്പാണ്.

പരിക്കേറ്റ് സീസൺ നഷ്ടമായ നായകൻ ലൂണയ്ക്ക് പകരം ഒരു മികച്ച താരത്തെ ബ്ലാസ്റ്റേഴ്‌സിന് ടീമിലെത്തിക്കേണ്ടതുണ്ട്. അൽവാരോ വാസ്ക്കസിന്റെ പേര് ലൂണയ്ക്ക് പകരമായി ഉയർന്നു വരുന്നുണ്ടെങ്കിലും ലൂണയ്ക്ക് പകരം ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. ലൂണയ്ക്ക് പകരം മികച്ചൊരു താരത്തെ തന്നെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ലൂണയുടെ പകരക്കാരന് പുറമെ ഒരു ഇന്ത്യൻ താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ ടീമിലെത്തിക്കാനുള്ള സാധ്യതകളുണ്ട്. പരിക്കേറ്റ് സീസൺ നഷ്ടമായ ഐബാന് പകരം ഒരു താരം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ അത്യാവശ്യമാണ്. സന്ദീപ് സിംഗ്, പ്രബീർ ദാസ്, പ്രീതം കോട്ടാൽ, ഹോർമി, നവോച്ച തുടങ്ങിയ ഇന്ത്യൻ താരങ്ങൾ പ്രതിരോധനിരയിൽ ഉണ്ടെങ്കിലും ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമായതിനാൽ പ്രതിരോധനിരയിൽ ഒരു ബാക്ക്അപ്പ് താരം ബ്ലാസ്റ്റേഴ്‌സിന് നിർബന്ധമാണ്. അതിനാൽ ജനുവരിയിൽ ഒരു ഇന്ത്യൻ താരത്തെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചേക്കും.

സച്ചിൻ ചരിത്രം കുറിക്കുമോ?; ഐഎസ്എൽ ചരിത്രത്തിൽ ഇത് വരെ ആർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടം ഈ മലയാളി പയ്യൻ തൂക്കുമോ?

വരുന്നത് മുന്നേറ്റ താരമല്ല?; ലൂണയുടെ പകരക്കാരനെ ബന്ധപ്പെട്ട് സൂചന നൽകി മാർക്കസ്…