in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സച്ചിൻ ചരിത്രം കുറിക്കുമോ?; ഐഎസ്എൽ ചരിത്രത്തിൽ ഇത് വരെ ആർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടം ഈ മലയാളി പയ്യൻ തൂക്കുമോ?

സച്ചിൻ സുരേഷിന് ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ഗ്ലൗ എൽപ്പിച്ചപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞിരുന്നു. ലാറ ശർമ്മയും കരൺജിത് സിങ്ങും ഉണ്ടായിരിക്കെ ഈ പയ്യൻ എന്ത് കാണിക്കാനാ എന്ന ഭാവമായിരുന്നു പലർക്കും. എന്നാൽ ഗോൾ കൂടാരത്തിന് മുന്നിലെ മിന്നും പ്രകടനം കൊണ്ട് സച്ചിൻ വിമർശകരുടെ വായടപ്പിച്ചു.

ഐഎസ്എല്ലിലെ പല പ്രമുഖരുടെയും ഷോട്ടുകൾ തടഞ്ഞിടുന്ന സച്ചിൻ ഇപ്പോൾ ആരാധകരുടെ ഇഷ്ട താരം കൂടിയാണ്. ഇപ്പോഴിതാ ഐഎസ്എൽ ചരിത്രത്തിൽ ഇത് വരെ ആരും സ്വന്തമാക്കാത്ത ഒരു അപൂർവ നേട്ടത്തിനരികെ എത്തിയിരിക്കുകയാണ് ഈ മലയാളി പയ്യൻ.

നിലവിൽ സീസണിലെ എമർജിങ് താരങ്ങളുടെ പട്ടികയിൽ സച്ചിനുണ്ട്. എഫ്സി ഗോവയുടെ ജയ് ഗുപ്ത, സനാൻ മുഹമ്മദ്‌, ബികാശ് യുംനം, ഫാൾഗുണി സിംഗ് തുടങ്ങിയവരൊക്കെ ഈ മത്സരത്തിൽ സച്ചിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. എങ്കിലും ഈ ലിസ്റ്റിലെ ഫേവറിറ്റുകളിൽ ഒരാളാണ് സച്ചിൻ.

എന്നാൽ ഇത്തവണത്തെ എമർജിങ് പുരസ്‌കാരം സ്വന്തമാക്കാനായാൽ അതൊരു ചരിത്രം കൂടിയാവും. കാരണം ഇത് വരെ ഒരൊറ്റ ഗോൾ കീപ്പർ പോലും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല എന്നതാണ്.

സന്ദേശ് ജിങ്കൻ, ജെജെ, ജെറി, ലാൽറുവാത്താര, സഹൽ അബ്ദുൽ സമദ്, സുമിത് രതി, അപുയിയ, റോഷൻ സിംഗ്, ശിവശക്തി നാരായൺ എന്നിവരാണ് ഇതിന് മുമ്പ് എമർജിങ് പുരസ്‌കാരത്തിന് അർഹരായ താരങ്ങൾ

സഹലിന്റെ പരിക്ക് വീണ്ടും തിരച്ചടിയായി😭; ഏഷ്യൻ കപ്പിൽ കളിക്കാൻ സാധ്യത കുറവ്…

ആരാധകർക്ക് പ്രതീക്ഷിക്കാം; ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം ഡബിൾ ധമാക്ക?