വരാൻ പോവുന്ന ഏഷ്യൻ കപ്പിനെ ഒട്ടേറെ പ്രതിക്ഷയോടെയും ആകാംക്ഷയോടെയുമാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും നോക്കി കാണുന്നത്. എന്നാൽ മത്സരങ്ങൾ തുടങ്ങും മുൻപെ ഇന്ത്യക്ക് വമ്പൻ തിരച്ചടിയാണ് നേരിടുന്നത്.
പരിക്ക് മൂലം ഏഷ്യൻ കപ്പിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് കളിക്കാൻ സാധ്യതകൾ കുറയുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ താരത്തിന് ശക്തമായ വേദന അനുഭവപ്പെട്ടിട്ടുണ്ട്. താരത്തിന്റെ പരിക്കിൽ കുടുതൽ വിശകലനം നടത്തിയാൽ മാത്രമേ പരിക്ക് എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂ.
പരിക്കുണ്ടെങ്കിലും താരത്തിന് മത്സരങ്ങൾ കളിക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് സഹലിനെ ഏഷ്യൻ കപ്പിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത്.
??The medical team has suggested Sahal Abdul Samad to consider playing, "only after complete pain relief and repeat scan where the affected ligament can be identified, which is approximately third week of January."
— Mohun Bagan Hub (@MohunBaganHub) December 30, 2023
—@MarcusMergulhao pic.twitter.com/oC4zrM4FOx
ജനുവരി 13ന് ഓസ്ട്രേലിയക്കെതിരെയാണ് ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പിന്നീട് ജനുവരി 18, 23 ദിവസങ്ങളിൽ ഇന്ത്യയുടെ ബാക്കി മത്സരങ്ങളും നടക്കും. ഇതിനു മുന്നോടിയായി താരത്തിന്റെ ഫിറ്റ്നസ് തിരിച്ചെടുക്കാൻ കഴിയുമോയെന്നതാണ് ഇപ്പോൾ ഏറ്റവും ഉയർന്ന ചോദ്യം.