in , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

പ്രതിരോധ നിര ശക്തിപ്പെടുത്താൻ മോഹൻ ബഗാൻ🥵; ലക്ഷ്യം വെച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരത്തെ….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ ഇന്നലെ രാത്രിയോടെ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ സീസൺന്റെ രണ്ടാം പാദം ശുഭകരമാക്കാൻ പലരും വമ്പൻ താരങ്ങളെയാണ് ലക്ഷ്യംവെച്ചിരിക്കുന്നത്.

ഇപ്പോളിത മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ ബന്ധപ്പെട്ടൊരു ട്രാൻസ്ഫർ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ ഹൈദരാബാദ് എഫ്സിയുടെ ഇന്ത്യൻ പ്രതിരോധ താരമായ ചിംഗ്ലെൻസന സിംഗിനെ സ്വന്തമാകാനായുള്ള ചർച്ചകളിലാണ്.

വരാൻ പോവുന്ന 3-4 ദിവസത്തിനുള്ളിൽ മോഹൻ ബഗാൻ ചിംഗ്ലെൻസനയുടെ ഏജന്റിനെ കണ്ട് സംസാരിക്കും. നിലവിൽ ചർച്ചകൾ എല്ലാം അവസാനിച്ച്, അവസാന ഘട്ടത്തിലാണ് ട്രാൻസ്ഫർ നടപടികൾ.

ഇനി അഥവാ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന് ചിംഗ്ലെൻസനയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ, മോഹൻ ബഗാൻ ലെഫ്റ്റ് ബാക്കും, സെന്റർ ബാക്കും ഒരേപോലെ കളിക്കാൻ കേൾപ്പുള്ള താരത്തെ സ്വന്തമാക്കാനായി നീക്കങ്ങൾ നടത്തും.

അൽവാരോ ബ്ലാസ്റ്റേഴ്‌സിലേക്കില്ല😭; ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന റിപ്പോർട്ടുമായി മാർക്കസ് രംഗത്ത്…

സഹലിന്റെ പരിക്ക് വീണ്ടും തിരച്ചടിയായി😭; ഏഷ്യൻ കപ്പിൽ കളിക്കാൻ സാധ്യത കുറവ്…