ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റവും മുൻപന്തിയിൽ നിന്ന് നയിക്കുന്ന താരമാണ് ഗ്രീക്ക് മുന്നേറ്റതാരം ദിമിത്രിയോസ് ഡയമൻ്റകോസ്.
കഴിഞ്ഞ ഒരായിഴ്ച്ചയായി താരത്തെ ബന്ധപ്പെട്ട് ഒട്ടനവധി അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആദ്യ വന്ന റിപ്പോർട്ടുകളിൽ താരം ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്നും ഈസ്റ്റ് ബംഗാളിന്റെ ഓഫർ താരം സ്വീകരിച്ചു എന്നൊക്കെയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടിൽ ദിമി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഫർ സ്വീകരിച്ചു എന്നായിരുന്നു. എന്നാൽ ഇപ്പോളിതാ ഇതിനെ ബന്ധപ്പെട്ടൊരു നിരാശക്കരമായ റിപ്പോർട്ടാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം നിലവിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ഓഫർ നൽകിയിട്ടുണ്ട്. എന്നാൽ ദിമി ഇതുവരെ ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ സ്വീകരിച്ചിട്ടില്ല.ഇനി വരും ദിവസങ്ങളിൽ ഓഫർ സ്വീകരിക്കുമോയെന്നത്തിൽ വ്യക്തതയുമില്ല.
KBFC have made an offer to Diamantakos but he has not signed anything yet. https://t.co/5B4MIjaonv
— Marcus Mergulhao (@MarcusMergulhao) March 29, 2024
റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എഫ്സി എന്നിവരും ദിമിക്കായി രംഗത്തുണ്ട്. വരും ദിവസങ്ങളിൽ താരത്തിന്റെ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.