ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഐഎസ്എൽ രണ്ടാം പാദത്തിലെ ആദ്യ മാച്ച് വീക്കിന് ഇന്നലെ മുംബൈ ജംഷഡ്പൂർ മത്സരത്തോടെ വിരാമം ആയിരിക്കുകയാണ്.
മാച്ച് വീക്ക് 13ൽ വമ്പൻ പോരാട്ടങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. മാച്ച് വീക്ക് 13ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീം ഏതാണ് ചോദിച്ചാൽ, അതിന്റെ ഉത്തരം മിക്കവാറും ജംഷഡ്പൂർ തന്നെയായിരിക്കും.
അവസാനം നടന്ന മുംബൈ ജംഷഡ്പൂർ മത്സരത്തിൽ രണ്ട് ഗോളിന് പിറകിൽ പോയതിന് ശേഷമാണ് മൂന്ന് ഗോൾ നേടി മത്സരം ജംഷഡ്പൂർ ജയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരമാണേൽ ഒഡിഷക്കെതിരെ ലീഡ് പിടിച്ചതിന് ശേഷം വിട്ട് കളയുകയായിരുന്നു.
ആരാധകർ ഏറ്റവുമധികം കാത്തിരുന്ന കൊൽക്കത്ത ഡെർബി സമനിലയിൽ പിരിയുകയായിരുന്നു.
കേരള, ബംഗളുരു, മുംബൈ, ഹൈദരാബാദ് എന്നി ടീമുകളാണ് മാച്ച് വീക്ക് 13ൽ പരാജയപ്പെട്ട ക്ലബ്ബുകൾ. മാച്ച് വീക്ക് 13ലെ റിസൾട്ട് ഇതാ…