ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ശക്തരായ എഫ്സിയോട് അവരുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് പരാജയപ്പെട്ട ഇവാൻ ആശാന്റെ കേരള ബ്ലാസ്റ്റേഴ്സ് ടീം ഐ എസ് എൽ പോയിന്റ് ടേബിൾ ഒഡീഷയ്ക്ക് പിന്നിലേക്ക് താഴ്ന്നിരുന്നു. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിൾ മൂന്നാം സ്ഥാനത്താണ് തുടരുന്നത്.
അതേസമയം കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ ആദ്യപകുതിയിൽ ലീഡ് സ്വന്തമാക്കിയതിനുശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങുന്നത്. ആദ്യ പകുതിയുടെ 11 മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് നേടുന്ന ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കിയത്.
എന്നാൽ രണ്ടാം പകുതിയിൽ ഒഡിഷയുടെ ഫിജി താരമായ റോയ് കൃഷ്ണൻ നേടുന്ന ഇരട്ട ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി സമ്മതിക്കേണ്ടി വന്നു. 53, 57 മിനിറ്റുകളിലാണ് റോയ് കൃഷ്ണയുടെ തകർപ്പൻ ഹെഡ്ഡർ ഗോളുകൾ ബ്ലാസ്റ്റേഴ്സിന്റെ വലയിൽ പതിക്കുന്നത്. ഈ സീസണിൽ നേരത്തെ ബ്ലാസ്റ്റേഴ്സും ഒഡീഷയും തമ്മിൽ ഏറ്റുമുട്ടിയ മത്സരം വെച്ച് നോക്കുമ്പോൾ ഒഡീഷ നടത്തിയത് പകരം വീട്ടൽ തന്നെയാണ്.
കൊച്ചിയിൽ വെച്ച് ഒക്ടോബർ 27ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ് vs ഒഡിഷ മത്സരത്തിൽ ആദ്യം ലീഡ് നേടിയ ഒഡീഷക്കെതിരെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചുകൊണ്ടാണ് സ്വന്തം ആരാധകർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് തകർപ്പൻ വിജയം സ്വന്തമാക്കിയത്.
അന്ന് കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ 15 മിനിറ്റിൽ ഡീഗോ മൗറിസിയോയിലൂടെ ഗോൾ സ്വന്തമാക്കിയ ഒഡീഷ എഫ്സിക്ക് എതിരെ രണ്ടാം പകുതിയുടെ 66 മിനിറ്റിൽ ദിമിത്രിയോസ് നേടുന്ന ഗോളിൽ സമനില സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് 84 മിനിറ്റിൽ സൂപ്പർ താരമായ നേടുന്ന ഗോളിലാണ് വിജയം നേടിയത്. പിന്നെ ഒഡീഷയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ സ്കോർ ചെയ്ത് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ഒഡിഷ എഫ്സി.